ജമ്മു കശ്മീരിൽ ഒരു മണിക്കൂറിനിടെ മൂന്ന് ഇടങ്ങളിലായി നടന്ന ഭീകരാക്രമണങ്ങളിൽ മൂന്ന് പേർ കൊല്ലപ്പെട്ടു

ശ്രീനഗറിൽ നടന്ന ആക്രമണത്തിൽ ബിൻദ്രോ കെമിസ്റ്റ് എന്ന സ്ഥാപനത്തിന്‍റെ ഉടമയായ ഡോ. മക്കാൻ ലാൽ ബിൻദ്രോയാണ് കൊല്ലപ്പെട്ടത്. മറ്റൊരു ആക്രമണത്തിൽ ഒരു വഴിയോര കച്ചവടക്കാരൻ മരിച്ചെന്ന് പൊലീസ് അറിയിച്ചു. ബന്ദി പോരയിൽ നടന്ന ആക്രമണത്തിൽ നാട്ടുകാരനായ മുഹമ്മദ് ഷാഫിയാണ് കൊല്ലപ്പെട്ടത്. പ്രദേശത്ത് ഭീകരർക്കായി തെരച്ചിൽ തുടരുന്നതായി സുരക്ഷ സേന അറിയിച്ചു.

0

ശ്രീനഗർ : ജമ്മു കശ്മീരിൽ ഒരു മണിക്കൂറിനിടെ മൂന്ന് ഇടങ്ങളിലായി നടന്ന ഭീകരാക്രമണങ്ങളിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ശ്രീനഗറിലാണ് തുടർച്ചയായ ആക്രമണങ്ങൾ ഉണ്ടായത്. വൈകീട്ട് 7.25 ഓടെയാണ് ആദ്യ ആക്രമണം നടന്നത്. ശ്രീനഗറിലെ ഇഖബാൽ പാർക്ക് ഷേർഗാരിയിൽ കശ്മീരി പണ്ഡിറ്റിനെ ഭീകരർ വെടിവെച്ച് കൊല്ലുകയായിരുന്നു. മഖൻ ലാൽ ബിന്ത്രോ എന്നയാളെ കടയിൽ കയറി ആക്രമിച്ചാണ് കൊലപ്പെടുത്തിയത്. ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തുടർന്ന് 8.15 ഓടെ അടുത്ത ആക്രമണം നടന്നു. മദീന ചൗക് ലാൽബസാറിൽ വെച്ചാണ് ഭീകരാക്രമണമുണ്ടായത്. ബീഹാർ സ്വദേശിയായ വീരേന്ദ്ര പസ്വാനാണ് ഭീകരരുടെ വെടിവെപ്പിൽ കൊല്ലപ്പെട്ടത്.

ബന്ദിപ്പോറയിലെ ഷാഗുണ്ട് പ്രദേശത്ത് വെച്ചാണ് മൂന്നാമത്തെ ഭീകരാക്രമണം നടന്നത്. കാബ് ഡ്രൈവർമാരുടെ അസോസിയേഷൻ പ്രസിഡന്റ് മുഹമ്മദ് ഷാഫിയെ ഭീകരർ വെടിവെച്ച് കൊല്ലുകയായിരുന്നു. ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും യാത്രമദ്ധ്യേ കൊല്ലപ്പെട്ടു.

കശ്മീരിൽ തുടർച്ചയായി ഭീകരാക്രമണങ്ങൾ നടന്നതിനാൽ സുരക്ഷാ സേന പ്രദേശം വളഞ്ഞിരിക്കുകയാണ്. ഭീകരർക്ക് വേണ്ടിയുള്ള ശക്തമായ തെരച്ചിൽ ആരംഭിച്ചു കഴിഞ്ഞു

You might also like

-