“മണ്ണിൽ വര ആരംഭിച്ചു മണ്ണിലേക്ക് മടങ്ങുന്നു” ജനപ്രിയ കാർട്ടൂണിസ്റ്റ് യേശുദാസൻ അന്തരിച്ചു

ഇന്ത്യൻ കാർട്ടൂണിസ്റ്റുകളുടെ കുലപതിയായ ശങ്കറിനോടൊപ്പം ശങ്കേഴ്സ് വീക്കിലിയിൽ പരിശീലനം നേടിയ കാർട്ടൂണിസ്റ്റുകളിൽ ഒരാളാണ് യേശുദാസൻ. വരകളിലെ ലാളിത്യവും കഥാപാത്രങ്ങളുടെ സൂക്ഷ്മാംശങ്ങളും അദ്ദേഹത്തിന്റെ കാർട്ടൂണുകളുടെ മാത്രം പ്രത്യേകതയാണ്. "യേശുദാസന്റെ കാലം കേരളത്തിൽ മുന്നണിരാഷ്ട്രീയത്തിന്റെ കാലം കൂടിയാണ്. ഏതു വാർത്താ മുഹൂർത്തത്തിലും ഇവിടെ ഒരു കൂട്ടം കളിക്കാരുണ്ട് - നേതാക്കൾ, ഉപനേതാക്കൾ, ഉപജാപക്കാർ, ചരടുവലിക്കാർ - യേശുദാസന്റെ കാർട്ടൂണുകളിൽ ഇവർ തിരുകിക്കയറുന്നു. ഒന്നോ രണ്ടോ പേരെ മാത്രം ഉൾക്കൊള്ളിച്ച് അദ്ദേഹം കാർട്ടൂൺ വരച്ച സന്ദർഭങ്ങൾ കുറവാണ്. പലപ്പോഴും കാർട്ടൂണിൽ സദ്യക്കുള്ള ആൾ കാണും.

0

കൊച്ചി : കേരളത്തിലെ ജനപ്രിയ കാർട്ടൂണിസ്റ്റ് യേശുദാസൻ അന്തരിച്ചു കോവിഡ് ബാധിച്ചു കൊച്ചിയിൽ ചികിത്സയിലായിരുന്നു. പുലര്‍ച്ചെ 3.30 ഓടെയായിരുന്നു മരണം. കേരളത്തില്‍ കാര്‍ട്ടൂണുകളെ ജനകീയമാക്കിയ പ്രമുഖനായിരുന്നു യേശുദാസന്‍. അരനൂറ്റാണ്ടോളം മാധ്യമ രംഗത്ത് പ്രവര്‍ത്തിച്ച യേശുദാസന്‍ കേരളത്തിലെ ആദ്യത്തെ പോക്കറ്റ് കാര്‍ട്ടൂണ്‍ രചിയിതാവാണ്. മലയാള മാധ്യമ രംഗത്തെ ആദ്യത്തെ സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റാണ് യേശുദാസന്‍.ഇന്ത്യൻ കാർട്ടൂണിസ്റ്റുകളുടെ കുലപതിയായ ശങ്കറിനോടൊപ്പം ശങ്കേഴ്സ് വീക്കിലിയിൽ പരിശീലനം നേടിയ കാർട്ടൂണിസ്റ്റുകളിൽ ഒരാളാണ് യേശുദാസൻ. വരകളിലെ ലാളിത്യവും കഥാപാത്രങ്ങളുടെ സൂക്ഷ്മാംശങ്ങളും അദ്ദേഹത്തിന്റെ കാർട്ടൂണുകളുടെ മാത്രം പ്രത്യേകതയാണ്. “യേശുദാസന്റെ കാലം കേരളത്തിൽ മുന്നണിരാഷ്ട്രീയത്തിന്റെ കാലം കൂടിയാണ്. ഏതു വാർത്താ മുഹൂർത്തത്തിലും ഇവിടെ ഒരു കൂട്ടം കളിക്കാരുണ്ട് – നേതാക്കൾ, ഉപനേതാക്കൾ, ഉപജാപക്കാർ, ചരടുവലിക്കാർ – യേശുദാസന്റെ കാർട്ടൂണുകളിൽ ഇവർ തിരുകിക്കയറുന്നു. ഒന്നോ രണ്ടോ പേരെ മാത്രം ഉൾക്കൊള്ളിച്ച് അദ്ദേഹം കാർട്ടൂൺ വരച്ച സന്ദർഭങ്ങൾ കുറവാണ്. പലപ്പോഴും കാർട്ടൂണിൽ സദ്യക്കുള്ള ആൾ കാണും.

1938 ജൂൺ പന്ത്രെണ്ടാം തീയതി മാവേലിക്കരയ്ക്ക് അടുത്തുള്ള ഭരണിക്കാവിൽ ജനിച്ചു. തന്റെ ക്ലാസ് മുറിയിലെ മണ്ണിൽ നിന്നു തന്നെ വരയ്ക്കാൻ തുടങ്ങിയ യേശുദാസൻ ബി.എസ്.സി ബിരുദത്തിനു ശേഷമാണ് സജീവമായി കാർട്ടൂൺ രംഗത്ത് എത്തുന്നത്. ജനയുഗം ആഴ്ചപ്പതിപ്പിലെ ‘ചന്തു’ എന്ന കാർട്ടൂൺ പരമ്പരയാണ് യേശുദാസന്റെ ആദ്യത്തെ കാർട്ടൂൺ പംക്തി. എന്നാൽ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ മുഖപത്രമായ ജനയുഗം ദിനപത്രത്തിലെ ‘കിട്ടുമ്മാവൻ’ എന്ന കഥാപാത്രത്തിലൂടെ അവതരിപ്പിച്ച കാർട്ടൂണുകൾ മലയാളത്തിലെ ആദ്യത്തെ ‘പോക്കറ്റ്’ കാർട്ടൂണുകൾ എന്നവകാശപ്പെടാവുന്നതാണ്. ഈ കഥാപാത്രമാണ് അദ്ദേഹത്തെ ഒരു ജനപ്രിയകാർട്ടൂണിസ്റ്റാക്കിയതും.[1] വനിതയിലെ ‘മിസ്സിസ് നായർ’, മലയാള മനോരയിലെ ‘പൊന്നമ്മ സൂപ്രണ്ട്’ ‘ജൂബാ ചേട്ടൻ’ എന്നീ കാർട്ടൂൺ കഥാപാത്രങ്ങളും മലയാളി വായനക്കാർക്ക് സമ്മാനിച്ചതും യേശുദാസനാണ്.

1963-ൽ ഇന്ത്യൻ കാർട്ടൂണിസ്റ്റുകളുടെ കുലപതിയായ ശങ്കറിന്റെ ശിഷ്യനായി ദില്ലിയിലെ ശങ്കേഴ്സ് വീക്ക്‌ലിയിൽ ചേർന്നു. അടിയന്തരാവസ്ഥക്കാലം വരെ രാഷ്ട്രീയ കാർട്ടൂണുകൾ വരച്ച ‘ദാസ്’ കേരളത്തിൽ തിരിച്ചെത്തിയ ശേഷം അന്നത്തെ രാജ്യസഭാംഗമായ സി. അച്യുതമേനോന്റെ ആവശ്യപ്രകാരം 1969 മുതൽ ‘ബാലയുഗം’ എന്ന കുട്ടികളുടെ മലയാളം മാസികയുടെ എഡിറ്ററായി ചുമതലയെടുക്കുകയും ചെയ്തു.[2] ശങ്കേഴ്സ് വീക്കിലിയുടെ ചുവടുപിടിച്ച് തുടങ്ങിയ ‘അസാധു’ എന്ന ജനപ്രിയ രാഷ്ട്രീയ മാസിക കൊല്ലത്തു നിന്നും സിനിമാ ഹാസ്യമാസികയായ ‘കട്ട്-കട്ട്’, ‘ടക്-ടക്’ എന്നീ പ്രസിദ്ധീകരണങ്ങളും തുടങ്ങി. പ്രസിദ്ധീകരണരംഗത്തുനിന്നും പിന്മാറിയ യേശുദാസൻ 1985-ൽ മലയാള മനോരമ ദിനപത്രത്തിൽ ചേർന്നു. ഇരുപത്തിമൂന്നു കൊല്ലത്തോളം സ്റ്റാഫ് കാർട്ടൂണിസ്റ്റായി മലയാള മനോരമയിൽ പ്രവർത്തിച്ചു. മെട്രൊ വാർത്ത, ദേശാഭിമാനി എന്നീ ദിനപത്രങ്ങളിലും സേവനം അനുഷ്ടിച്ചിട്ടുണ്ട്.

കേരള കാർട്ടൂൺ അക്കാദമിയുടെ സ്ഥാപക അദ്ധ്യക്ഷനായ യേശുദാസൻ കേരള ലളിതകലാ അക്കാദമിയുടെ ഉപാദ്ധ്യക്ഷനും അദ്ധ്യക്ഷനുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മലയാളഭാഷ പ്രസിദ്ധീകരണങ്ങിലും കാലികപ്രസിദ്ധീകരണങ്ങിലും ഇംഗ്ലീഷ്, ഹിന്ദി പ്രസിദ്ധീകരണങ്ങളിലും ഇടയ്ക്കിടെ അദ്ദേഹത്തിന്റെ കാർട്ടൂണുകൾ പ്രത്യക്ഷപ്പെടാറുണ്ട്.1984-ൽ കെ.ജി. ജോർജ്ന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘പഞ്ചവടിപ്പാലം’ എന്ന മലയാള ചലച്ചിത്രത്തിന് സംഭാഷണവും, 1992-ൽ എ.ടി. അബു സംവിധാനം ചെയ്ത ‘എന്റെ പൊന്നു തമ്പുരാൻ’ എന്ന ചിത്രത്തിന് തിരക്കഥയും, എഴുതിയത് കാർട്ടൂണിസ്റ്റ് യേശുദാസനാണ്

-

You might also like

-