മാങ്കുളത്ത് വിനോദ സഞ്ചാരികൾ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞ മൂന്ന് മരണം

ഒരു വയസുകാരന്‍ തന്‍വിക്, മൂന്ന് വയസുകാരി, തേനി സ്വദേശി ഗുണശേഖരന്‍ (75) എന്നിവരാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.തമിഴ്‌നാട്ടിലെ സ്വകാര്യ പ്രഷര്‍കുക്കര്‍ കമ്പനിയില്‍ നിന്നും ഉല്ലാസയാത്രയ്ക്ക് എത്തിയവര്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്

0

അടിമാലി | മാങ്കുളത്ത് വിനോദസഞ്ചാരികള്‍ സഞ്ചരിച്ച വാഹനം താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. ഒരു വയസുകാരന്‍ തന്‍വിക്, മൂന്ന് വയസുകാരി, തേനി സ്വദേശി ഗുണശേഖരന്‍ (75) എന്നിവരാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.തമിഴ്‌നാട്ടിലെ സ്വകാര്യ പ്രഷര്‍കുക്കര്‍ കമ്പനിയില്‍ നിന്നും ഉല്ലാസയാത്രയ്ക്ക് എത്തിയവര്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. കമ്പനിയിലെ ജീവനക്കാരും കുടുംബാംഗങ്ങളുമാണ് വാഹനത്തിലുണ്ടായിരുന്നത്.

മാങ്കുളത്തു നിന്നും ആനക്കുളത്തേക്ക് പോകുന്ന വഴിയില്‍ നിയന്ത്രണം വിട്ട വാഹനം മറിയുകയായിരുന്നു. ഈ മേഖലയില്‍ അപകടം പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. വലിയ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്.

You might also like

-