തോപ്പുംപടി കൂട്ട ബലാത്സംഗ കേസില്‍ 4 പ്രതികള്‍ക്ക് 20 വര്‍ഷം കഠിന തടവ്

2018 ഒക്ടോബര്‍ 13 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തോപ്പുംപടി സ്വദേശികളായ അരുണ്‍ സ്റ്റാന്‍ലി, വിഷ്ണു, ആലപ്പുഴ പള്ളിതോട് സ്വദേശി ക്രിസ്ര്‌റ്റഫര്‍, മുണ്ടംവേലി സ്വദേശി അന്റണി ജിനേഷ് എന്നിവര്‍ക്കാണ് കഠിനതടവ് വിധിച്ചത്

0

കൊച്ചി :തോപ്പുംപടി കൂട്ട ബലാത്സംഗ കേസില്‍ 4 പ്രതികള്‍ക്ക് 20 വര്‍ഷം കഠിന തടവ് വിധിച്ചു. എറണാകുളം പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. തോപ്പുംപടി സ്വദേശിനിയായ 16 വയസുകാരിയെ നാലു പ്രതികളും ചേര്‍ന്ന് കൂട്ടമായി ബലാത്സംഗം ചെയ്യതെന്നാണ് കേസ്.

2018 ഒക്ടോബര്‍ 13നാണ് കേസിനാസ്പദമായ സംഭവം നടന്നത്. 16 വയസുള്ള പെണ്‍കുട്ടിക്ക് മദ്യവും കഞ്ചാവും നല്‍കിയ ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു.വിഷ്ണു എന്ന യുവാവുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു. വിഷ്ണു പെണ്‍കുട്ടിയെ ഫോര്‍ട്ട് കൊച്ചി ബീച്ചിലേക്ക് വിളിച്ചുവരുത്തി കഞ്ചാവും മദ്യവും നല്‍കുകയായിരുന്നു. പിന്നാലെ എറണാകുളത്തെ ഫ്‌ലാറ്റിലെത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെ ഇയാളുടെ മൂന്ന് സുഹൃത്തുക്കളും പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. തോപ്പുംപടി സ്വദേശികളായ അരുണ്‍ സ്റ്റാന്‍ലി, വിഷ്ണു, ആലപ്പുഴ പള്ളിതോട് സ്വദേശി ക്രിസ്ര്‌റ്റഫര്‍, മുണ്ടംവേലി സ്വദേശി അന്റണി ജിനേഷ് എന്നിവര്‍ക്കാണ് കഠിനതടവ് വിധിച്ചത്