വൈദ്യുതി ബില്ലിലെ ഇളവുകൾ ജൂലൈ ആദ്യം മുതൽ ലഭിക്കുമെന്ന് കെ.എസ്.ഇ.ബി ചെയർമാൻ

ഇളവിനായി വൈദ്യുതി ഓഫീസിൽ പോകേണ്ട ആവശ്യമില്ലെന്നും ഇളവ് നൽകിയത് വൈദ്യുതി ചാർജ് വർധനക്ക് കാരണമാകില്ലെന്നും എന്‍.എസ് പിള്ള പറഞ്ഞു.

0

വൈദ്യുതി ബില്ലിലെ ഇളവുകൾ ജൂലൈ ആദ്യം മുതൽ ലഭിക്കുമെന്ന് കെ.എസ്.ഇ.ബി ചെയർമാൻ. ജൂലൈ ആദ്യം മുതൽ നൽകുന്ന ബില്ലിൽ സബ്സിഡി കുറവ് ചെയ്ത് നല്‍കുമെന്നാണ് കെ.എസ്.ഇ.ബി ചെയർമാൻ എന്‍.എസ് പിള്ള അറിയിച്ചത്. ഇളവിനായി വൈദ്യുതി ഓഫീസിൽ പോകേണ്ട ആവശ്യമില്ലെന്നും ഇളവ് നൽകിയത് വൈദ്യുതി ചാർജ് വർധനക്ക് കാരണമാകില്ലെന്നും എന്‍.എസ് പിള്ള പറഞ്ഞു.

രണ്ട് മാസത്തെ റീഡിങ്ങാണ് ഉപഭോക്താക്കൾക്ക് ഗുണകരമെന്നും മാസ ബില്ലിലേക്ക് പോകുമ്പോൾ അധിക ചിലവുണ്ടാകുമെന്നും കെ.എസ്.ഇ.ബി ചെയർമാൻ പറഞ്ഞു.