തിരുവനന്തപുരം |എകെജി സെന്ററിന് മുന്നില്‍ പൊലീസ് വാഹനം അപകടത്തില്‍പ്പെട്ട് ഉദ്യോഗസ്ഥന്‍ മരിച്ചു

മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി നിയന്ത്രണം തെറ്റിയ കണ്‍ട്രോള്‍ റൂം വാഹനം പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ഇന്ധനം നിറക്കാന്‍ ഹൈവേ പരിസരത്തേക്ക് എത്തിയപ്പോഴായിരുന്നു അപകടം

0

തിരുവനന്തപുരം| പാളയത്ത് എകെജി സെന്ററിന് മുന്നില്‍ പൊലീസ് വാഹനം അപകടത്തില്‍പ്പെട്ട് ഉദ്യോഗസ്ഥന്‍ മരിച്ചു. കണ്‍ട്രോള്‍ റൂമിലെ പൊലീസുകാരന്‍ അജയകുമാറാണ് മരിച്ചത്. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി നിയന്ത്രണം തെറ്റിയ കണ്‍ട്രോള്‍ റൂം വാഹനം പോസ്റ്റില്‍ ഇടിക്കുകയായിരുന്നു.

അപകടത്തിൽ എസ് ഐ ഉൾപ്പെടെ രണ്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്. നിയന്ത്രണം തെറ്റിയ കൺട്രോൾ റും വാഹനം പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഹൈവേയിൽ നിന്നും ഇന്ധനം നിറയ്ക്കാൻ എത്തുമ്പോഴാണ് അപകടം ഉണ്ടായത് ഇന്ന് പുലർച്ചെയാണ് അപകടം. ഇടിയുടെ ആഘാതത്തിൽ അജയകുമാര്‍ പുറത്തേക്ക് തെറിച്ച് വീഴുകയും തല റോഡിയിൽ ഇടിക്കുകയുമായിരുന്നു.ജീപ്പിലുണ്ടായിരുന്ന എസ് ഐ വിജയകുമാർ, ഡ്രൈവർ അഖിൽ എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

You might also like

-