ഊട്ടി കൂനൂരിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് എട്ട് മരണം

മരപ്പാലത്തിനു സമീപത്തു വെച്ചാണ് അപകടമുണ്ടായത്. ബസ്സ് നിയന്ത്രണം വിട്ട് 50 അടി താഴ്ചയുള്ള കൊക്കയിലേക്ക് വീഴുകയായിരുന്നു.

0

ഊട്ടി കൂനൂരിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് എട്ട് മരണം. ഊട്ടിയിൽ അവധി ആഘോഷിക്കാൻ പോയവരാണ് അപകടത്തിൽ പെട്ടതെന്നാണ് സൂചന. തെങ്കാശി ജില്ലയിലെ കടയം, ആൾവാർകുറിശ്ശി സ്വദേശികളാണ് ബസ്സിലുണ്ടായിരുന്നത്.മരപ്പാലത്തിനു സമീപത്തു വെച്ചാണ് അപകടമുണ്ടായത്. ബസ്സ് നിയന്ത്രണം വിട്ട് 50 അടി താഴ്ചയുള്ള കൊക്കയിലേക്ക് വീഴുകയായിരുന്നു. വി.നിതിൻ (15), എസ്.ബേബികല (36), എസ്.മുരുഗേശൻ (65), പി.മുപ്പിഡത്തേ (67), ആർ.കൗസല്യ (29) എന്നിവരാണു മരിച്ച അഞ്ചുപേർ. ബസിൽ 55 പേരുണ്ടായിരുന്നു.

രക്ഷാപ്രവർത്തനം തുടരുകയാണ്. ഇടുങ്ങിയ വളവിൽ തിരിയുന്നതിനിടെ ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു.

You might also like

-