തൽകാലം അടച്ചുപൂട്ടൽ ഇല്ല ,ജാഗ്രത മതി വീണാ ജോർജ്

സമ്പൂർണ ലോക്ഡൗണിലേക്ക് സംസ്ഥാനത്തെ കൊണ്ടെത്തിക്കാതിരിക്കാൻ ഏവരും ജാഗ്രത പുലർത്തണമെന്നും മന്ത്രി പറഞ്ഞു. കൊറോണ പ്രതിദിന കേസുകളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇനിയുമൊരു ലോക്ഡൗൺ ഉണ്ടാകുമോയെന്ന ആശങ്കയിലാണ് ജനങ്ങൾ. ഇതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.

0

തിരുവനന്തപുരം : കോവിഡ് വീണ്ടും പടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്തുന്ന കാര്യം ആലോചനയിലില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സമ്പൂർണ ലോക്ഡൗണിലേക്ക് സംസ്ഥാനത്തെ കൊണ്ടെത്തിക്കാതിരിക്കാൻ ഏവരും ജാഗ്രത പുലർത്തണമെന്നും മന്ത്രി പറഞ്ഞു. കൊറോണ പ്രതിദിന കേസുകളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇനിയുമൊരു ലോക്ഡൗൺ ഉണ്ടാകുമോയെന്ന ആശങ്കയിലാണ് ജനങ്ങൾ. ഇതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.
പൂർണമായ അടച്ചിടൽ ജനജീവിതത്തെ സാരമായി ബാധിക്കും. സാമ്പത്തിക രംഗം മുന്നോട്ടുപോകേണ്ടതുണ്ട്. അടച്ചിടൽ ഇതിന് തടസ്സമാകും. ഒമിക്രോൺ വ്യാപനം രൂക്ഷമാണെങ്കിൽ പോലും കടുത്ത നിയന്ത്രണങ്ങളിലേക്ക് കടക്കാൻ നിലവിൽ സർക്കാർ ആലോചിച്ചിട്ടില്ല. വീണ്ടുമൊരു അടച്ചിടൽ ഒഴിവാക്കാൻ എല്ലാവരും ജാഗ്രത പാലിക്കണമെന്നും വീണാ ജോർജ് പറഞ്ഞു.

സംസ്ഥാനത്ത് കൊറോണ പ്രതിദിന രോഗികൾ ഉയരുന്ന സാഹചര്യത്തിൽ പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ട്. ഇതുമായി ബന്ധപ്പെട്ട് ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് നിർദ്ദേശം നൽകി. കേന്ദ്ര നിർദ്ദേശങ്ങൾക്ക് അനുസരിച്ചാണ് വിദേശത്തുള്ളവരുടെ ക്വാറന്റൈൻ മാനദണ്ഡം രൂപീകരിച്ചിരിക്കുന്നത്. നിലവിൽ ഒമിക്രോൺ വ്യാപന തോത് കൂടുതലാണ്. ഇതേ തുടർന്ന് നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടുണ്ടെന്നും വീണ ജോർജ് വ്യക്തമാക്കി.

You might also like

-