ഇടിച്ചു വീഴ്ത്താൻ ശ്രമിച്ച ബസ് തടഞ്ഞു നിർത്തി യുവതി.

പാലക്കാട് നിന്ന് ഗുരുവായൂരിലേക്ക് പോകുന്ന രാജപ്രഭ ബസാണ് യുവതി തടഞ്ഞത്. ബസ് ഓവർ ടേക്ക് ചെയ്യുന്നതിനിടെ ഇരു ചക്രവാഹനത്തിലുണ്ടായിരുന്ന സാന്ദ്ര എന്ന യുവതി തലനാരിഴക്കാണ് രക്ഷപ്പെട്ടത്.

0

പാലക്കാട് :കൂറ്റനാടിന് സമീപം പെരുമണ്ണൂരിൽ ഇടിച്ചു വീഴ്ത്താൻ ശ്രമിച്ച ബസ് തടഞ്ഞു നിർത്തി യുവതി. പാലക്കാട് നിന്ന് ഗുരുവായൂരിലേക്ക് പോകുന്ന ‘രാജപ്രഭ’ ബസാണ് തടഞ്ഞത്. സ്‌കൂട്ടര്‍ യാത്രക്കാരിയായ സാന്ദ്രയാണ് സ്വകാര്യബസ് തടഞ്ഞുനിര്‍ത്തി പ്രതിഷേധിച്ചത്.

ബസ് ഓവർ ടേക്ക് ചെയ്യുന്നതിനിടെ ഇരു ചക്രവാഹനത്തിലുണ്ടായിരുന്ന സാന്ദ്ര തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഒന്നരകിലോമീറ്ററോളം പിന്തുടർന്നാണ് യുവതി ബസിനെ തടഞ്ഞുനിർത്തിയത്.

ബസ് തന്റെ സ്‌കൂട്ടറിനെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ ഇടിച്ചിടാന്‍ പോയെന്നും അപകടകരമായരീതിയിലാണ് ബസ് ഡ്രൈവര്‍ വാഹനമോടിച്ചതെന്നുമായിരുന്നു യുവതിയുടെ പരാതി. പിന്നീട് ബസ് മറ്റൊരു സ്റ്റോപ്പില്‍ നിര്‍ത്തിയപ്പോളാണ് യുവതി സ്‌കൂട്ടര്‍ മുന്നില്‍നിര്‍ത്തി ബസ് തടഞ്ഞത്. തുടര്‍ന്ന് ജീവനക്കാരോട് തന്റെ പ്രതിഷേധം അറിയിക്കുകയും ചെയ്തു.

മുൻപ് രണ്ടോ മൂന്നോ തവണ സമാനമായ അനുഭവം ഉണ്ടായിട്ടുണ്ടെന്നും അതിനാൽ പ്രതികരിച്ചതെന്നും സാന്ദ്ര പറഞ്ഞു. വണ്ടി തടഞ്ഞുനിർത്തി സംസാരിച്ചപ്പോൾ ബസ് ഡ്രൈവർ ചെവിയില്‍ ഹെഡ്ഫോൺ തിരുകിവെച്ചിരിക്കുകയായിരുന്നുവെന്നും സാന്ദ്ര പറഞ്ഞു.

You might also like

-