കെഎസ്ആർടിസിയിലെ ശമ്പള വിതരണത്തിനായി സർക്കാർ നൂറ് കോടി രൂപ അനുവദിച്ചു.

കുടിശികയും, ഓഗസ്റ്റ് മാസത്തെ ശമ്പളവും നൽകും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന യോഗത്തിലാണ് തീരുമാനം.

0

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ശമ്പള വിതരണത്തിനായി സർക്കാർ നൂറ് കോടി രൂപ അനുവദിച്ചു. കുടിശികയും, ഓഗസ്റ്റ് മാസത്തെ ശമ്പളവും നൽകും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന യോഗത്തിലാണ് തീരുമാനം.

‌ഇന്നലെ നടന്ന ചർച്ചയിൽ ശമ്പള കുടിശ്ശിക തീര്‍ത്ത് നല്‍കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു. ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളമാണ് വിതരണം ചെയ്യുക. എല്ലാ മാസവും അഞ്ചാം തീയതിയ്ക്കുള്ളിൽ ശമ്പളം നല്‍കാന്‍ ശ്രമിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി.

അതേസമയം, 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി അടുത്തമാസം മുതല്‍ ഘട്ടംഘട്ടമായി നടപ്പിലാക്കുമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു അറിയിച്ചു. മൂന്ന് മാസം പരീക്ഷണാടിസ്ഥാനത്തിലാണ് ഡ്യൂട്ടി നടപ്പാക്കുക.

കെ എസ് ആർ ടി സിയിൽ ശമ്പളം വൈകുന്നതിൽ പ്രതിഷേധിച്ച് ജീവനക്കാർ രണ്ട് ദിവസം മുമ്പ് ഗതാഗതവകുപ്പ് മന്ത്രി ആന്‍റണി രാജുവിനെ വഴിയിൽ തടഞ്ഞ് പ്രതിഷേധിച്ചിരുന്നു. ഐഎൻടിയുസി, എസ്.ടി.യു പ്രവർത്തകരുടെ നേതൃത്വത്തിൽ കോഴിക്കോടാണ് പ്രതിഷേധം അരങ്ങേറിയത്.

ചാത്തമംഗലത്ത് ഗ്രാമ വണ്ടി ഉദ്ഘാടനത്തിന് ശേഷം മന്ത്രി മടങ്ങുമ്പോഴായിരുന്നു മന്ത്രിയെ ജീവനക്കാർ തടഞ്ഞുവെച്ചത്. പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയ ശേഷം മന്ത്രിയെ കടത്തിവിടുകയായിരുന്നു.

You might also like

-