ആനച്ചാൽ കൊലപാതകം പ്രതി ലക്ഷ്യമിട്ടതു കൂട്ടക്കുരുതി

ഞായറാഴ്ച പുലർച്ചെ,സഫിയ താമസിച്ചിരുന്നവീട്ടിൽ ചുറ്റികയുമായി കയറിയ പ്രതി ഉറങ്ങി കിടന്നിരുന്ന ആറുവയസ്സുള്ള അൾത്താഹ്‌ നെയും സഫിയയെയും ചുറ്റികകൊണ്ട് ഇടിച്ചു തലയിൽ ആഴത്തിലുള്ള മുറിവേറ്റ ആറുവയസ്സുകാരൻ തത്സമയം മരിച്ചു സഫിയയും മരിച്ചു വന്നു കരുതി . തൊട്ടടുത്തു താമസിക്കുന്ന ശൈലിയുടെ വീട്ടിലേക്ക് ചുറ്റികയുമായി എത്തി ഇവിടെ ഉറങ്ങിക്കിടക്കുകയായിരുന്ന സഫിയയുടെ മാതാവ് സൈനബയെയും ചുറ്റികക്ക് ഇടിച്ചു

0

മൂന്നാർ : ആനച്ചാല്‍ ആമകണ്ടത്ത്ആറുവയസുകാരന്റെ കൊലപാതകം പ്രതി മുഹമ്മദ് ഷാന്‍ (ഷാജഹാൻ) ലക്ഷ്യമിട്ടത് കുടുംബത്തിലെ
എല്ലാവരെയും കൂട്ടക്കൊലനടത്താനായിരുന്നുവെന്ന് പോലീസ് പറഞ്ഞു . പ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുക്കുന്നതിനിടയിൽ മാധ്യമങ്ങളുമായി സംസാരിച്ച ഇടുക്കി ഡി വൈ എസ് പി യാണ് ഇക്കാര്യത്തെ അറിയിച്ചത് . സംഭവ സ്ഥലത്തുനിന്നും കൊലക്ക് ഉപയോഗിച്ച ചുറ്റിക കണ്ടെടുത്തു.

രാവിലെ ഒമ്പതുമണിയോടെ പ്രതിയെ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചപ്പോള്‍ ജനങ്ങൾ രോഷാകുലരായി പ്രതിയെ കൈയേറ്റം
ചെയ്യാൻ ശ്രമിച്ചു പിന്നീട് വന്‍ പോലിസ് സന്നാഹത്തിന്റെ അകമ്പടിയോടെയാണ് ആമങ്കണ്ടത്ത് തെളിവെടുപ്പിന് എത്തിച്ചത്. കൃത്യം നടത്തിയ രീതി പ്രതി വിവരിച്ചു. കൊല്ലപെട്ട അല്‍ത്താഫും അമ്മ സഫിയയും താമസിയ്ക്കുന്ന വീട്ടിലാണ് ഷാന്‍ ആദ്യം എത്തിയത്. അടച്ചുറപ്പില്ലാത്ത പുറകു വശത്തെ വാതില്‍ തകര്‍ത്ത് അകത്ത് കടന്ന പ്രതി ചുറ്റിക ഉപയോഗിച്ച് ഇരുവരേയും പലതവണ അടിച്ചു. മരിച്ചെന്ന് കരുതിയാണ് സൈനബയുടെ വീട്ടിലേയ്ക്ക് പോയത്. ഇവരേയും സമാനമായ രീതിയില്‍ ആക്രമിച്ചു.

സംഭവുമായി ബന്ധപ്പെട്ട് പോലീസ് പറയുന്നത് ഇങ്ങനെ !  ആമകണ്ടത്തെ കുന്നിൻ ചെരുവിൽ സഫിയയും സഹോദരി ഷൈലയും അടുത്ത വീട്ടിലാണ് കഴിഞ്ഞിരുന്നത് ഷൈലയുടെ ഭർത്താവായിരുന്ന ഷാൻ  (ഷാജഹാൻ )യാളുമായി മാസങ്ങൾക്ക് മുൻപ്
ഷൈല പിണങ്ങി ഷൈല മറ്റൊരിടത്തേക്ക് താമസം മാറ്റിയിരുന്നു . വണ്ടിപ്പെരിയാറിൽ മറ്റൊരു ഭാര്യയും രണ്ടുകുട്ടികളുമുള്ള ഇയാൾ 2016 ലാണ് ഷൈലയുമായി ബന്ധം സ്ഥാപിക്കുന്നത് . സംഭവം നടക്കുമ്പോൾ ശൈലവീട്ടിൽ ഉണ്ടായിരുന്നില്ല . ഞായറാഴ്ച പുലർച്ചെ,സഫിയ താമസിച്ചിരുന്നവീട്ടിൽ ചുറ്റികയുമായി കയറിയ പ്രതി ഉറങ്ങി കിടന്നിരുന്ന ആറുവയസ്സുള്ള അൾത്താഹ്‌ നെയും സഫിയയെയും ചുറ്റികകൊണ്ട് ഇടിച്ചു തലയിൽ ആഴത്തിലുള്ള മുറിവേറ്റ ആറുവയസ്സുകാരൻ തത്സമയം മരിച്ചു സഫിയയും മരിച്ചു വന്നു കരുതി . തൊട്ടടുത്തു താമസിക്കുന്ന ശൈലിയുടെ വീട്ടിലേക്ക് ചുറ്റികയുമായി എത്തി ഇവിടെ ഉറങ്ങിക്കിടക്കുകയായിരുന്ന സഫിയയുടെ മാതാവ് സൈനബയെയും ചുറ്റികക്ക് ഇടിച്ചു . ഈ വീട്ടിലായിരുന്നു .സഫിയയുടെ പതിഞ്ഞു വയസ്സുള്ള മകൾ ഉറങ്ങിയിരുന്നത് . പെൺകുട്ടിയെ ഇയാൾ ബലമായി പിടിച്ചുകൊണ്ടുപോയി . ചോരയിൽ കുളിച്ചു കിടക്കുന്ന ആറുവയസ്സുള്ള സഹോദരനെയും മാതാവിനെയും കാട്ടിക്കൊടുത്തു .ഇ സമയം ലൗഡ് കൈയ്യിൽ വിഷക്കുപ്പിയുണ്ടായിരുന്നതായും പുറത്തു പറഞ്ഞാൽ നിന്നെയും കൊന്നു താനും ആത്മഹത്യ ചെയ്യുമെന്ന് ഇയാൾ കുട്ടിയെ ഭീക്ഷണി പെടുത്തി. ഇതിനിടയിൽ കുതറി ഓടിയ പെൺകുട്ടി തൊട്ടടുത്ത കൃഷിയിടത്തിൽ മറഞ്ഞിരുന്നശേഷം രക്ഷപെട്ടു നിലവിളിച്ചു ആളെക്കൂട്ടുകയായിരുന്നു

തന്റെ ഭാര്യ ഷൈല പിണങ്ങിപ്പോകാന്‍ ഇടയാക്കിയത് സൈനബയും സഫിയയുമാണെന്ന ധാരണയാണ് മുഹമ്മദ് ഷാ ക്രൂരകൊലപാതകം നടത്തിയെന്ന് പറയുമ്പോഴു കൃത്യത്തലേക്ക് വഴിതെളിച്ചതിന് മറ്റു ചില കാര്യങ്ങളും ഉണ്ടന്നാണ് പോലീസ് കരുതുന്നത് . പരാതിയെ കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങിയ ശേഷം കൂടുതൽ ചോദ്യം ചെയ്യുകയും സഫിയുടെ മുത്തമകളുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്താൽ മാത്രമേ കൊലപാതകത്തിന്റെ ചുരളഴിയും പെൺകുട്ടിക്ക് ഇതുവരെ മാനസിക നില വീണ്ടെടുക്കാൻ കഴിയാത്തതിനാൽ . കൊലപാതകത്തന്റെ വസ്തുതകൾ ഇനിയും പുറത്തുവന്നിട്ടില്ല . ഇടുക്കി ഡി വൈ എസ് പി യുടെ നേതൃത്തത്തിലുള്ള സംഘമാണ് കേസ്സ് അന്വേഷിക്കുന്നത് .

You might also like