കപ്പലിലെ ലഹരിപാർട്ടി മലയാളിയും പിടിയിൽ ഷാരൂഖ് ഖാൻ്റെ മകന് മയക്കുമരുന്ന് എത്തിച്ചു നൽകിയിരുന്നത് മലയാളീ ?

ശ്രേയസ് നായർ എന്നയാളാണ് എൻ സി ബി യുടെ കസ്റ്റഡിയിൽ ഉള്ളത് . ഇയാൾ ആര്യൻ ഖാനുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതിന്റെ ചാറ്റ് വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചതായാണ് സൂചന . ശ്രേയസ് നായരാണ് ലഹരിപ്പാർട്ടിക്ക് മയക്കു മരുന്ന് എത്തിച്ചിരുന്നതായാണ് വിവരം

0

മുംബൈ: ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാൻ്റെ മകൻ അടക്കം പിടിയിലായ ആഢംബര കപ്പലിലെ ലഹരിപാർട്ടിയിൽ മലയാളിയും പിടിയിൽ ലഹരിപ്പാർട്ടിക്ക് മയക്ക് മരുന്ന് എത്തിച്ചുനല്കിയിരുന്ന.  ശ്രേയസ് നായർ എന്നയാളാണ് എൻ സി ബി യുടെ കസ്റ്റഡിയിൽ ഉള്ളത് . ഇയാൾ ആര്യൻ ഖാനുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതിന്റെ ചാറ്റ് വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചതായാണ് സൂചന . ശ്രേയസ് നായരാണ് ലഹരിപ്പാർട്ടിക്ക് മയക്കു മരുന്ന് എത്തിച്ചിരുന്നതായാണ് വിവരം .

എൻസിബി കസ്റ്റഡിയിലുള്ള ആര്യൻഖാനെ ഇന്ന് കോടതിയിൽ ഹാജരാക്കും. കസ്റ്റഡി നീട്ടണമെന്ന് എൻസിബി ആവശ്യപ്പെട്ടേക്കില്ല. ജാമ്യാപേക്ഷ നൽകുമെന്ന് ആര്യന്‍റെ അഭിഭാഷകരും അറിയിച്ചിട്ടുണ്ട്. കേസിൽ ഇന്നലെ രാത്രി വൈകി അറസ്റ്റ് ചെയ്ത 5 പേരെയും ഇന്ന് കോടതിയിൽ ഹാജരാക്കും. സംഭവവുമായി ബന്ധപ്പെട്ട് 2 ലഹരി ഇടപാടുകാരെയും എൻസിബി രാത്രി വൈകി അറസ്റ്റ് ചെയ്തിട്ടുണ്ട്.

മുംബൈ തീരത്ത് കോര്‍ഡിലിയ ക്രൂയിസ് എന്ന ആഡംബര കപ്പലിലാണ് ലഹരിപ്പാര്‍ട്ടി നടത്തിയത്. കപ്പലിൽ നിന്ന് കൊക്കെയിന്‍, ഹാഷിഷ്. എംഡിഎംഎ തുടങ്ങിയ നിരോധിത മയക്കുമരുന്നുകള്‍ പിടികൂടിയെന്നാണ് വിവരം. രണ്ടാഴ്ച മുമ്പാണ് ആഡംബര കപ്പലായ കോര്‍ഡിലിയ ക്രൂയിസ് ഉദ്ഘാടനം ചെയ്തത്. കപ്പലില്‍ ശനിയാഴ്ച ലഹരിപ്പാര്‍ട്ടി നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു റെയ്ഡ് നടന്നത്. ലഹരിപ്പാർട്ടിയിൽ പങ്കെടുക്കാനെന്ന പേരിലാണ് എൻ സി ബി ഉദ്യോഗസ്ഥർ കപ്പലിൽ പ്രവേശിച്ചത്

You might also like