യു പിൽ പോലീസുകാരനെ കൊലപ്പെടുത്തിയ പ്രതിയെ പോലീസുകാർ വെടിവച്ചു കൊന്നു

പൊലീസുമായുള്ള ഏറ്റുമുട്ടലിലാണ് പ്രതി കൊല്ലപ്പെട്ടത്.ഉത്തർപ്രദേശിലെ കാസ്ഖഞ്ച ജില്ലയിൽ ചൊവ്വാഴ്ച രാത്രിയാണ് പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടത്

0
Kasganj: Man accused of killing a police personnel yesterday shot dead in a police encounter; another accused in the case absconding
ലക്‌നൗ :ഉത്തർപ്രദേശിൽ പൊലീസുകാരന്റെ കൊലപാതകത്തിലെ പ്രതികളിൽ ഒരാളെ വെടിവച്ചുകൊന്നു. പൊലീസുമായുള്ള ഏറ്റുമുട്ടലിലാണ് പ്രതി കൊല്ലപ്പെട്ടത്.ഉത്തർപ്രദേശിലെ കാസ്ഖഞ്ച ജില്ലയിൽ ചൊവ്വാഴ്ച രാത്രിയാണ് പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടത്. കോൺസ്റ്റബിൾ ദേവേന്ദ്രയാണ് മരിച്ചത്. അനധികൃതമായി നടത്തിവന്ന മദ്യ നിർമാണ ശാലയിൽ റെയ്ഡിന് എത്തിയപ്പോഴാണ് അക്രമി സംഘം പൊലീസിനെ ആക്രമിച്ചത്. സബ് ഇൻസ്‌പെക്ടർ അശോകിന് ഗുരുതരമായി പരുക്കേറ്റിരുന്നു.സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചതനുസരിച്ച് വൻ പൊലീസ് സന്നാഹം സ്ഥലത്ത് എത്തിയിരുന്നു. തുടർന്ന് നടന്ന ഏറ്റുമുട്ടലിലാണ് പ്രതി കൊല്ലപ്പെട്ടത്. മറ്റ് പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കി