അമ്മയിൽ കലഹം സിദ്ധിക്കിനെതിരെ ജഗതീഷും ബാബുരാജ്ഉം അമ്മപിളർപ്പിലേക്ക്

നടികള്‍ക്കെതിരെ കെപിസി ലളിതയും സിദ്ധിഖും നടത്തിയ വാര്‍ത്താസമ്മേളനത്തിനെതിരെ ജഗദീഷ്. വാര്‍ത്താസമ്മേളനത്തില്‍ നടത്തിയ പരാമര്‍ശങ്ങള്‍ സ്ത്രീ വിരുദ്ധം. സിദ്ധിഖ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ അഭിപ്രായം അമ്മയുടേതല്ലെന്നും അമ്മയുടെ ഔദ്യോഗിക വക്താവ് താന്‍ തന്നെയെന്നും ജഗദീഷ് പറഞ്ഞു.

0

കൊച്ചി “: നടന്‍ സിദ്ദീഖ് ഡബ്ല്യു.സി.സിക്കെതിരെ നടത്തിയ വാര്‍ത്താ സമ്മേളനം അമ്മയുടെ ഔദ്യോഗിക നിലപാടല്ലെന്ന് എക്സിക്യൂട്ടീവ് അംഗങ്ങള്‍. ജഗദീഷിന്റെ വാർത്താക്കുറിപ്പാണ് സംഘടനാ നിലപാടെന്ന് എക്സിക്യൂട്ടീവ് അംഗം ബാബുരാജ്  ഇന്ത്യ വിഷൻ മീഡിയ ഡോട്ട് കോമിനോട്  പറഞ്ഞു. നടി ആക്രമിക്കപ്പെട്ട കേസില്‍ അമ്മ സെക്രട്ടറി സിദ്ദീഖ് അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയിലും ഇന്നലെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലും വൈരുദ്ധ്യമുള്ളതിന്റെ രേഖകളും പുറത്തുവുന്നു.

നടികള്‍ക്കെതിരെ കെപിസി ലളിതയും സിദ്ധിഖും നടത്തിയ വാര്‍ത്താസമ്മേളനത്തിനെതിരെ ജഗദീഷ്. വാര്‍ത്താസമ്മേളനത്തില്‍ നടത്തിയ പരാമര്‍ശങ്ങള്‍ സ്ത്രീ വിരുദ്ധം. സിദ്ധിഖ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ അഭിപ്രായം അമ്മയുടേതല്ലെന്നും അമ്മയുടെ ഔദ്യോഗിക വക്താവ് താന്‍ തന്നെയെന്നും ജഗദീഷ് പറഞ്ഞു.

നടികള്‍ക്കെതിരെ നടത്തിയ പരാമര്‍ശം പ്രതിഷേധാര്‍ഹമാണ്. കെപിസി ലളിത നടത്തിയ പരാമര്‍ശങ്ങള്‍ സത്രീവിരുദ്ധമാണ്. വേദനയോടെ മാത്രമേ കേട്ടിരിക്കാനാകുകയുള്ളു. ആക്രമിക്കപ്പെട്ട നടി മാപ്പുപറഞ്ഞിട്ട് മാത്രമേ സംഘടനയിലേക്ക് കയറാവു എന്ന് പറഞ്ഞത് വേദനാജനകമാണ്. ചട്ടങ്ങള്‍ക്കപ്പുറം ധാര്‍മ്മികതയിലൂന്നിയ നിലപാടായിരിക്കും അമ്മ സ്വീകരിക്കുകയെന്നും ജഗദീഷ് പറഞ്ഞു.

ജഗദീഷ് അമ്മയുടെ ഖജാൻജി മാത്രമാണ്. അദ്ദേഹം സംഘടനയുടെ വക്താവല്ല. അമ്മയുടെ നിലപാട് താൻ പറഞ്ഞതാണെന്നും മോഹൻലാലിനോടും ഇടവേള ബാബുവിനോടുമെല്ലാം ആലോചിച്ചാണ് താനിത് പറയുന്നതെന്നും സിദ്ദിഖ് ഇന്നലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ജഗദീഷിന്‍റെ വാർത്താ കുറിപ്പ് കണ്ടിട്ടില്ല. അതിൽ എന്താണ് അതിൽ പറഞ്ഞതെന്ന് അറിയില്ല. താൻ നടത്തിയത് അമ്മയുടെ ഔദ്യോഗിക വാർത്താസമ്മേളനം ആണെന്നും സിദ്ദിഖ് കൊച്ചിയില്‍ പറഞ്ഞിരുന്നു.

You might also like