മദ്യം വാങ്ങാൻ പണം നൽകാത്തതിന്റെ വൈര്യത്തിൽ മകൻ അമ്മയെ തീകൊളുത്തി കൊന്നു

മദ്യം വാങ്ങാൻ പണം നൽകാത്തതിനെ തുടര്‍ന്നുണ്ടായ അരിശമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. എണ്‍പത് ശതമാനം പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന ശ്രീമതി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്

0

തൃശ്ശൂര്‍| മദ്യം വാങ്ങാൻ പണം നൽകാത്തതിന്റെ വൈര്യത്തിൽ മകൻ അമ്മയെ തീകൊളുത്തി കൊന്നു . തൃശ്ശൂര്‍ ചമ്മണ്ണൂരിലാണ് മകൻ തീ കൊളുത്തിയതിനെ തുടർന്ന് അമ്മ മരിച്ചത് . ചമ്മണ്ണൂർ സ്വദേശി ശ്രീമതി ആണ് മരിച്ചത്. എഴുപത്തിയഞ്ച് വയസ്സായിരുന്നു. മകൻ മനോജിനെ (40) വടക്കേക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തു.മദ്യം വാങ്ങാൻ പണം നൽകാത്തതിനെ തുടര്‍ന്നുണ്ടായ അരിശമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. എണ്‍പത് ശതമാനം പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന ശ്രീമതി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മദ്യത്തനടിമയായ മനോജ് ദീർഘകാലമായി മാനസികാരോഗ്യ ചികിത്സയിലായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. മദ്യം വാങ്ങാന്‍ പണം തരാത്തതിന്റെ പേരില്‍ പ്രതി അമ്മയെ നിരന്തരം ഉപദ്രവിക്കാറുണ്ടെന്ന് നാട്ടുകാര്‍ പൊലീസിനോട് പറഞ്ഞു.

You might also like

-