മലകയറാൻ ട്രാന്‍സ്ജെന്‍ഡറുകള്‍ശബരിമല നിരീക്ഷണ സമിതിയെ സമീപിക്കണം പോലീസ്

കൊച്ചിയിൽ നിന്നും പോലീസ്പു അനുമതി വാങ്ങി പു ലർച്ചെ മൂന്ന് മണിയോടെയാണ് കൊച്ചി കോട്ടയം കൊല്ലം എന്നിവിടങ്ങളില്‍ നിന്നുമുള്ള നാലംഗ സംഘം എരുമേലിയിലെത്തിയത്

0

കോട്ടയം :ശബരിമല ദർശനത്തിനായി എരുമേലിയിലെത്തിയ ട്രാൻസ്ജൻഡറുകളെ പൊലീസ് മടക്കിയയച്ചു. ദർശനം നടത്താൻ ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതിയുടെ അനുമതി തേടാൻ ട്രാന്‍ജന്‍ഡറുകളോട് പൊലീസ് നിർദേശിച്ചു. പൊലീസ് ഉദ്യോഗസ്ഥരിൽ നിന്ന് മോശം പെരുമാറ്റമുണ്ടായതായി ട്രാൻസ്ജൻഡേഴ്സ് കോട്ടയം എസ്.പിക്ക് പരാതി നൽകി. ട്രാന്‍സ്ജന്‍ഡറുകളുടെ ശബരിമല പ്രവേശനത്തില്‍ പൊലീസ് സര്‍ക്കാരില്‍ നിന്ന് അഭിപ്രായം തേടും.

കൊച്ചിയിൽ നിന്നും പോലീസ്പു അനുമതി വാങ്ങി പു ലർച്ചെ മൂന്ന് മണിയോടെയാണ് കൊച്ചി കോട്ടയം കൊല്ലം എന്നിവിടങ്ങളില്‍ നിന്നുമുള്ള നാലംഗ സംഘം എരുമേലിയിലെത്തിയത്. അവന്തിക, അനന്യ, രെഞ്ജുമോൾ, തൃപ്തി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നു. എരുമേലി സ്റ്റേഷനിലെത്തി സംഘം പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടു. എന്നാല്‍ സ്ത്രീ വേഷത്തിൽ ശബരിമല ദർശനം നടത്താന്‍ സാധിക്കില്ലെന്ന മറുപടിയാണ് പൊലീസില്‍ നിന്നും ലഭിച്ചത്. കൂടാതെ ചില പൊലീസ് ഉദ്യോഗസ്ഥരില്‍ നിന്നും മോശം പെരുമാറ്റവും ഉണ്ടായെന്നും ഇവര്‍ ആരോപിച്ചു.