കെ കൃഷ്ണൻകുട്ടി ജെ ഡി എസ് സംസ്ഥാന അധ്യക്ഷനായി തുടരും

മാത്യു ടി തോമസിനെ മാറ്റി കെ കൃഷ്ണന്‍കുട്ടിയെ മന്ത്രിയാക്കിയതോടെയാണ് പുതിയ സംസ്ഥാന അധ്യക്ഷനെ തെരഞ്ഞെടുക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്.ഇരു നേതാക്കളും തമ്മിലുള്ള കടുത്ത ഭിന്നതയ്ക്കും പരസ്പരമുള്ള വാദപ്രതിവാദങ്ങള്‍ക്കും ഒടുവിലായിരുന്നു മാത്യു ടി തോമസിനെ മാറ്റാന്‍ കേന്ദ്രനേതൃത്വം തീരുമാനിച്ചത്. സംസ്ഥാന അധ്യക്ഷ പദവി സംബന്ധിച്ചും പാര്‍ട്ടിയില്‍ ഭിന്നത നിലനില്‍ക്കുന്നുണ്ട്

0

കോഴിക്കോട്:. ജെ ഡി എസ് സംസ്ഥാന അധ്യക്ഷനായി കെ കൃഷ്ണൻകുട്ടി അടുത്ത മാസം വരെ തുടരും. അടുത്ത മാസം കോഴിക്കോട് നടക്കുന്ന പാർട്ടി സംസ്ഥാന റാലിക്ക് ശേഷം പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കും എംപി വീരേന്ദ്രകുമാറിന്റെ എല്‍ജെഡിയുമായുള്ള ലയനത്തിനുള്ള താത്പര്യം ദേശീയ നേതൃത്യത്തെ അറിയിക്കാനും യോഗത്തില്‍ തീരുമാനമായി. ദേശീയ നേതൃത്യം വീരേന്ദ്രകുമാറുമായി ചർച്ച നടത്തിയ ശേഷമാകും തീരുമാനം.

നേരത്തെയുണ്ടായിരുന്ന വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ കേന്ദ്ര നേതൃത്വം ഇടപെട്ട് മാത്യു ടി തോമസിനെ മാറ്റി കെ കൃഷ്ണന്‍കുട്ടിയെ മന്ത്രിയാക്കിയതോടെയാണ് പുതിയ സംസ്ഥാന അധ്യക്ഷനെ തെരഞ്ഞെടുക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്.ഇരു നേതാക്കളും തമ്മിലുള്ള കടുത്ത ഭിന്നതയ്ക്കും പരസ്പരമുള്ള വാദപ്രതിവാദങ്ങള്‍ക്കും ഒടുവിലായിരുന്നു മാത്യു ടി തോമസിനെ മാറ്റാന്‍ കേന്ദ്രനേതൃത്വം തീരുമാനിച്ചത്. സംസ്ഥാന അധ്യക്ഷ പദവി സംബന്ധിച്ചും പാര്‍ട്ടിയില്‍ ഭിന്നത നിലനില്‍ക്കുന്നുണ്ട്