“പകൽകൊള്ള പതിവാക്കി മോദിസർക്കാർ” പാചക വാതക സിലിണ്ടർ വില . 278 രൂപകുട്ടി ,ട്രോളിനും ഡീസലിനും ലിറ്ററിന് 48 പൈസയാണ് കൂട്ടി

രണ്ട് മാസത്തിനിടെ ഇത് നാലാം തവണയാണ് പാചക വാതക വില വർധിപ്പിക്കുന്നത്. ഗാർഹിക ആവശ്യങ്ങൾക്കുള്ള എല്ലാ വിഭാഗം എൽ പി ജി സിലിണ്ടറുകൾക്കും കഴിഞ്ഞ ഒക്ടോബർ ആറിന് 15 രൂപ വർധിപ്പിച്ചിരുന്നു

0

ഡൽഹി | വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടർ വില കൂടി. 278 രൂപയാണ് കൊച്ചിയിൽ കൂടിയത്. 1994 രൂപയാണ് പുതുക്കിയ നിരക്ക്. വീടുകളിൽ ഉപയോഗിക്കുന്ന പാചക വാതക സിലിണ്ടറിന്റെ വില ഇപ്പോൾ കൂടിയിട്ടില്ല. ഡൽഹിയിലും കൊൽക്കത്തയിലും ചെന്നൈയിലും വാണിജ്യ സിലിണ്ടറിന്റെ വില രണ്ടായിരം കടന്നു.

ചെന്നൈയിൽ 2133 രൂപയാണ് വാണിജ്യ സിലിണ്ടറിന്റെ പുതുക്കിയ വില. സിലിണ്ടർ ഒന്നിന് 266 രൂപ കൂടിയതോടെ 2000.5 രൂപയാണ് രാജ്യ തലസ്ഥാനത്തെ നിരക്ക്. മുംബൈയിൽ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ വില 1950 രൂപയായി. കൊൽക്കത്തയിൽ 2073.50 രൂപയാണ് സിലിണ്ടറിൻ്റെ വില.രണ്ട് മാസത്തിനിടെ ഇത് നാലാം തവണയാണ് പാചക വാതക വില വർധിപ്പിക്കുന്നത്. ഗാർഹിക ആവശ്യങ്ങൾക്കുള്ള എല്ലാ വിഭാഗം എൽ പി ജി സിലിണ്ടറുകൾക്കും കഴിഞ്ഞ ഒക്ടോബർ ആറിന് 15 രൂപ വർധിപ്പിച്ചിരുന്നു
അതേസമയം രാജ്യത്ത് ഇന്ധന വില ഇന്നും കൂട്ടി. പെട്രോളിനും ഡീസലിനും ലിറ്ററിന് 48 പൈസയാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 112.25 രൂപയും കോഴിക്കോട് 110. 40 രൂപയുമാണ് ഇന്നത്തെ വില. ഡീസലിന് തിരുവനന്തപുരത്ത് 105.94 രൂപയും കോഴിക്കോട് 104.30 രൂപയുമായി.

രാജ്യത്ത് ദിനംപ്രതിയുള്ള ഇന്ധനവിലയില്‍ ഉടനെ കുറവുണ്ടാകാന്‍ സാധ്യതയില്ലെന്നാണ് നിലവിലെ സൂചനകള്‍. കേന്ദ്രസര്‍ക്കാര്‍ എണ്ണയുടെ വിതരണവും ആവശ്യകതയും സംബന്ധിച്ച് എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ടെങ്കിലും വിലയില്‍ പെട്ടന്ന് കുറവുണ്ടാകില്ല.ഇന്ധന വിലവർധനക്കെതിരെ കോൺഗ്രസ് പ്രത്യക്ഷ സമരത്തിലേക്ക്. എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാവിലെ 11 മുതൽ ഒരു മണിക്കൂർ ഇടപ്പളളി- വൈറ്റില ബൈപ്പാസ് ഉപരോധിക്കും.

You might also like

-