ഒന്നാം ദിവസം ദൗത്യം അവസാനിപ്പിച്ചു.അരികൊമ്പനെ കാണാനില്ല !

ആനയെ നന്നായി അറിയുന്ന നാട്ടുകാർ വനം വകുപ്പിനെ സഹായിക്കാൻ രംഗത്ത് വന്നെങ്കിലും നാട്ടുകാരെയു പ്രദേശവാസികളായ വനം വകുപ്പ് വാച്ചർ മാരെയും മാറ്റി നിർത്തുകയാണുണ്ടായത് . അരികൊമ്പനെ പിടികൂടന്നതു മായി ബന്ധപെട്ടു ആദ്യമുതൽ സർക്കാരും വനം വകുപ്പ് വീഴ്ച വരുത്തുന്നതായി നാട്ടുകാർ പറഞ്ഞു

0

മൂന്നാർ | പുലർത്തെ നാല് മണിയോടെയാരംഭിച്ച അരിക്കൊമ്പൻ ദൗത്യം ഇന്ന് താൽക്കാലികമായി അവസാനിപ്പിച്ചു. രാവിലെ മുതൽ തിരച്ചിൽ നടത്തിയെങ്കിലും ആനയെവിടെയെന്ന് കണ്ടെത്താൻ വനംവകുപ്പിന് കഴിഞ്ഞില്ല. അതേസമയം ദൗത്യ സംഘത്തിന് ഉണ്ടായ പാളിച്ചയെ വിമർശിച്ചു നാട്ടുകാരും രംഗത്തു വന്നു .പ്രദേശത്തെയും അരികൊമ്പനെയും നന്നായി അറിയുന്ന പ്രദേശവാസികളായ വാച്ചർമാരെ മാറ്റിനിർത്തി പുറമെ നിന്നും എത്തിയ ആളുകളെ ദൗത്യത്തിന് നിയോഗിച്ചതാണ് ആനയെ കണ്ടെത്തുന്നതിന് തടസമുണ്ടായതെന്ന് നാട്ടുകാർ പറഞ്ഞു .ആനയെ നന്നായി അറിയുന്ന നാട്ടുകാർ വനം വകുപ്പിനെ സഹായിക്കാൻ രംഗത്ത് വന്നെങ്കിലും നാട്ടുകാരെയു പ്രദേശവാസികളായ വനം വകുപ്പ് വാച്ചർ മാരെയും മാറ്റി നിർത്തുകയാണുണ്ടായത് . അരികൊമ്പനെ പിടികൂടന്നതു മായി ബന്ധപെട്ടു ആദ്യമുതൽ സർക്കാരും വനം വകുപ്പ് വീഴ്ച വരുത്തുന്നതായി നാട്ടുകാർ പറഞ്ഞു .

ദൗത്യത്തിന്റെ ഭാഗമായി ചിന്നക്കനാൽ പ്രദേശത്തുള്ള ഉദ്യോഗസ്ഥർക്ക് മടങ്ങാന്‍ ഔദ്യോഗികമായി നിര്‍ദേശം ലഭിച്ചു. നാളെ രാവിലെ വീണ്ടും ദൗത്യം തുടരുമെന്നാണ് വിവരം. അരിക്കൊമ്പനെ കണ്ടെത്താനായി കൂടുതല്‍ പേരടങ്ങുന്ന സംഘം തിരച്ചിലിറങ്ങിയെങ്കിലും അതും വിഫലമായിരുന്നു.
രാവിലെ ദൗത്യസംഘം കണ്ടതും ചാനലുകളിൽ ഉൾപ്പെടെ ദൃശ്യങ്ങൾ പ്രചരിച്ചതും മറ്റൊരു കാട്ടാനയായ ചക്കക്കൊമ്പന്റെയാണെന്നാണ് വനംവകുപ്പ് നൽകിയ വിശദീകരണം.കാട്ടാനക്കൂട്ടത്തിനൊപ്പം അരിക്കൊമ്പൻ നിൽക്കുന്നുവെന്നായിരുന്നു വിവരമെങ്കിലും, ആനക്കൂട്ടത്തിനൊപ്പമുള്ളത് ചക്കക്കൊമ്പനാണെന്ന് വനം വകുപ്പ് അറിയിക്കുകയായിരുന്നു. ഈ മേഖലയിലുള്ള മറ്റ് പ്രധാന ആനകളെയെല്ലാം കണ്ടെത്താൻ വനംവകുപ്പിന് സാധിച്ചെങ്കിലും, അരിക്കൊമ്പനെ ഇതുവരെ കണ്ടെത്താനായില്ല. അരിക്കൊമ്പന്‍ എവിടെയെന്ന് ഇപ്പോഴും നിശ്ചയമില്ല. രാവിലെ കണ്ട കാട്ടാനക്കൂട്ടത്തില്‍ അരിക്കൊമ്പനുണ്ടെന്ന് തെറ്റിദ്ധരിച്ചിരുന്നു.301 കോളനിക്കു സമീപമുള്ള വനപ്രദേശത്ത് ഇന്നലെ വരെ അരിക്കൊമ്പനെ കണ്ടിരുന്നു. എന്നാൽ, ദൗത്യസംഘം കാടുകയറിയതിനു പിന്നാലെ അരിക്കൊമ്പൻ അപ്രത്യക്ഷനാകുകയായിരുന്നു.മയക്കുവെടി വയ്ക്കാനുള്ള സംഘം സജ്ജമായെങ്കിലും അരിക്കൊമ്പൻ മറ്റ് ആനകൾക്കൊപ്പം എത്തിയത് പ്രതിസന്ധി സൃഷ്ടിക്കുന്നതായി റിപ്പോർട്ടുകൾ വന്നു. ഇതിനിടെയാണ്, ഇതുവരെ കണ്ടത് ചക്കക്കൊമ്പനെയാണെന്ന് വനംവകുപ്പ് അറിയിച്ചത്.

ചിന്നക്കനാൽ മേഖലയിൽ നാശം വിതയ്ക്കുന്ന അരിക്കൊമ്പനെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് ദൗത്യസംഘമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ വിശദീകരിച്ചു. ദൗത്യസംഘം സ്വതന്ത്രമായി പ്രവർത്തിക്കും. ചൂട് കൂടുതലായതുകൊണ്ടാകാം ഇന്ന് ആനയെ കണ്ടെത്താനാകാതിരുന്നതെന്നാണ് കരുതുന്നത്. ദൗത്യത്തിൽ നിന്ന് പിന്മാറാൻ വനം വകുപ്പ് തീരുമാനിച്ചിട്ടില്ല. ആനയെ കണ്ടെത്തി മയക്കുവെടിവെക്കാനുള്ള ശ്രമം തുടരും. കോടതി ഇടപെട്ടില്ലായിരുന്നെങ്കിൽ അരിക്കൊമ്പനെ നേരത്തെ പിടിക്കാമായിരുന്നുവെന്നും വനംമന്ത്രി വിശദീകരിച്ചു.

You might also like

-