ലോകായുക്ത ഭേദഗതി  ഗവർണർക്ക് മറുപടി നൽകി സർക്കാർ.

ചാൻസലർ, പ്രോ ചാലൻസലർ എന്നിവർ ലോകായുക്തയുടെ പരിധിയിൽ വരില്ലെന്ന് ലോകായുക്ത ചൂണ്ടിക്കാട്ടി. മന്ത്രിയുടെ കത്തിൽ ഒരിടത്തും റെക്കമെന്റ് എന്നില്ല. പ്രൊപ്പോസ് എന്ന വാക്കാണുള്ളതെന്നും ലോകായുക്ത പറഞ്ഞു. എന്നാൽ തന്റെ പരാതി ചാലൻസലർക്കെതിരല്ലെന്നും രമേശ് ചെന്നിത്തലയുടെ അഭിഭാഷകൻ പറ

0

തിരുവനന്തപുരം | ലോകായുക്ത ഭേദഗതിയിൽ ഗവർണർക്ക് മറുപടി നൽകി സർക്കാർ. നിയമത്തിൽ ഭരണഘടനാവിരുദ്ധമായ വകുപ്പുണ്ടെന്ന് സർക്കാർ വ്യക്തമാക്കി. നിയമത്തിലെ 14-ാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണ്. ഓർഡിനൻസ് ഭേദഗതി ചെയ്യാൻ രാഷ്‌ട്രപതിയുടെ അംഗീകാരം വേണ്ടെന്നും സർക്കാർ വ്യക്തമാക്കി. എജിയുടെ നിയമോപദേശവും സർക്കാർ ഗവർണറെ അറിയിച്ചു.ഉന്നത വിദ്യാഭ്യാസമന്ത്രി ആർ.ബിന്ദുവിനെതിരായ ഹർജിയിൽ ലോകായുക്ത ഈ മാസം നാലിന് വിധി പറയാൻ മാറ്റിയിരുന്നു. ഏറെ നിർണായകമായ വാദ പ്രതിവാദങ്ങളാണ് രമേശ് ചെന്നിത്തലയുടേയും മന്ത്രി ആർ.ബിന്ദുവിന്റെ അഭിഭാഷകരും നടത്തിയത്.

ചാൻസലർ, പ്രോ ചാലൻസലർ എന്നിവർ ലോകായുക്തയുടെ പരിധിയിൽ വരില്ലെന്ന് ലോകായുക്ത ചൂണ്ടിക്കാട്ടി. മന്ത്രിയുടെ കത്തിൽ ഒരിടത്തും റെക്കമെന്റ് എന്നില്ല. പ്രൊപ്പോസ് എന്ന വാക്കാണുള്ളതെന്നും ലോകായുക്ത പറഞ്ഞു. എന്നാൽ തന്റെ പരാതി ചാലൻസലർക്കെതിരല്ലെന്നും രമേശ് ചെന്നിത്തലയുടെ അഭിഭാഷകൻ പറഞ്ഞു.

മന്ത്രി ഗവർണർക്കയച്ച കത്തിന്റെ അനുബന്ധ ഫയലുകൾ നൽകാൻ നേരത്തെ തന്നെ ലോകായ്ക്ത ആവശ്യപ്പെട്ടിരുന്നു. ആ വിവരങ്ങളെല്ലാം പരിശോധിച്ച ശേഷമാണ് വാദ പ്രതിവാദങ്ങൾ തുടങ്ങിയത്. ലോകായുക്ത ജസ്റ്റിസ് സിറയക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂണ റഷീദും ചേർന്നാണ് വാദം കേട്ടത്. ഈ വാദത്തിലാണ് സർക്കാർ അഭിഭാഷകനടക്കം ശക്തമായ നിലപാട് കോടതിയിൽ അറിയിച്ചത്. വാദം തുടങ്ങുന്ന സമയത്ത് ലോകായുക്ത ചില വ്യക്തതകൾ ആരാഞ്ഞാണ് വാദം ആരംഭിച്ചത്. സമ്മർദ്ദം ഉണ്ടെങ്കിൽ വിസി പുനഃനിയമനം ഗവർണർ എന്തിന് അംഗീകരിച്ചുവെന്ന് ഉപലോകായുക്തയുടെ വിമർശനം ഉയർന്നു. പരാതി ചാൻസിലർക്കെതിരല്ലെന്ന് ചെന്നിത്തലയുടെ അഭിഭാഷകൻ തിരിച്ചു മറുപടി നൽകി. തുടർന്ന് ചാൻസലർ, പ്രോ ചാലൻസലർ എന്നിവർ ലോകായുക്തയുടെ പരിധിയിൽ വരില്ലെന്ന് ലോകായുക്ത പറഞ്ഞു. ‘ഇല്ലാത്ത ഭാര്യയെ എങ്ങനെ തല്ലുമെന്നും’ വാദ പ്രിതവാദങ്ങളുടെ ഒരു ഘട്ടത്തിൽ ലോകായുക്ത ചോദിച്ചു.

മന്ത്രി ബിന്ദുവിന്റെ കത്തിൽ പ്രെപ്പോസ് എന്നുമാത്രമാണുള്ളത്. അത് ഗവർണർക്ക് തള്ളുകയോ കൊള്ളുകയോ ചെയ്യാം. പുതുതായി കോടതിയ്ക്ക് ഇതിൽ എന്താണ് അന്വേഷിക്കാനുള്ളതെന്നും ഹർജിക്കാനോട് ലോകായുക്ത ചോദിച്ചു. പരാതിക്കാരന്റെ രാഷ്ട്രീയം നോക്കണം. പഴയ പ്രതിപക്ഷ നേതാവാണ് ഹർജിക്കാരനെന്ന് സർക്കാർ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി. ലോകായുക്ത ഓർഡിനൻസിനെ സംബന്ധിച്ചും ഇന്ന് കോടതിയിൽ പരാമർശമുയർന്നു. വിധി പറയുന്നതിന് മുൻപ് ലോകായുക്ത ഓർഡിനൻസ് നിലവിൽ വരുമോയെന്നായിരുന്നു കോടതി ആരാഞ്ഞത്. സംസ്ഥാനത്ത് ലോകായുക്ത ഓർഡിനൻസിനെതിരേ പ്രതിഷേധം ശക്തമാകുമ്പോഴാണ് കോടതിയിൽ തന്നെ അതിനെതിരേ പരാമർശമുയരുന്നതെന്നതും ശ്രദ്ധേയമാണ്.മന്ത്രി ബിന്ദുവിന്റെ കത്തിൽ ഒരിടത്തും ശുപാർശ നടന്നിട്ടില്ല. നിർദേശം നൽകുക മാത്രമാണ് ചെയ്തത്. എജിയുടെ ഉപദേശം അനുസരിച്ചാണ് പുനർനിയമനം ആവശ്യപ്പെട്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ ആ കത്ത് തള്ളുകയോ കൊള്ളുകയോ ചെയ്യാമെന്നും ലോകായുക്ത വ്യക്തമാക്കി.

You might also like

-