ജമ്മുകശ്മീരിൽ പോലീസുകാർക്ക് നേരെ ഭീകരർ വെടിയുതിർത്തു ഒരു പോലീസുകാരൻ പരിക്ക്

സംഭവത്തിൽ എഎസ്‌ഐ ഷാബിർ അഹമ്മദിന് പരിക്കേറ്റു. അദ്ദേഹത്തെ ശ്രീനഗറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് കശ്മീർ പോലീസ് വ്യക്തമാക്കി.

0

ശ്രീനഗർ | ജമ്മുകശ്മീരിൽ പോലീസുകാരനെതിരെ വെടിയുതിർത്ത് ഭീകരർ. ഷോപ്പിയാനിലെ അംഷിപോറ പ്രദേശത്താണ് പോലീസിന് നേരെ ഭീകരരുടെ ആക്രമണമുണ്ടായത്.സംഭവത്തിൽ എഎസ്‌ഐ ഷാബിർ അഹമ്മദിന് പരിക്കേറ്റു. അദ്ദേഹത്തെ ശ്രീനഗറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് കശ്മീർ പോലീസ് വ്യക്തമാക്കി.

Kashmir Zone Police
@KashmirPolice
#Terrorists shot & injured a Police Personnel namely Mushtaq Ahmad near his home at Bandzoo area of #Pulwama. #Injured shifted to hospital. Area cordoned off. Further details shall follow.

അംഷിപോറ സ്വദേശിയായ ഷാബിർ അഹമ്മ്, പള്ളിയിൽ നിന്നും പ്രാർത്ഥന കഴിഞ്ഞ് മടങ്ങിവരവേയാണ് ആക്രമണമുണ്ടായത്. സംഭവസ്ഥലത്ത് സൈന്യം വളഞ്ഞിട്ടുണ്ട്. ഭീകരർക്കായി തിരച്ചിൽ പുരോഗമിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി.

-

You might also like

-