നിയമസഭ കയ്യാങ്കളി കേസിൽ വിചാരണ നടപടികള്‍ ആരംഭിച്ചു

പ്രതികളായ മന്ത്രി വി ശിവന്‍കുട്ടി, ഇ പി ജയരാജന്‍, കെ ടി ജലീല്‍, കെ അജിത്, കുഞ്ഞഹമ്മദ് മാസ്റ്റര്‍, സി കെ സദാശിവന്‍ എന്നിവരുടെ വിടുതല്‍ ഹര്‍ജികള്‍ തള്ളിയ തിരുവനന്തപുരം സിജെഎം കോടതി എല്ലാവരോടും ഇന്ന് ഹാജരാകാന്‍ ഉത്തരവിട്ടിരുന്നു.

0

തിരുവനന്തപുരം | നിയമസഭ കയ്യാങ്കളി കേസില്‍ വിചാരണ നടപടികള്‍ തുടങ്ങുന്നു. മന്ത്രി വി ശിവന്‍കുട്ടിയടക്കമുള്ള 6 പ്രതികള്‍ തിരുവനന്തപുരം സിജെഎം കോടതിയില്‍ ഇന്ന് ഹാജരാകണം.കുറ്റപത്രം വായിച്ച് കേള്‍പ്പിക്കും. വിടുതല്‍ ഹരജി തള്ളിയ മജിസ്ട്രേറ്റ് കോടതി ഉത്തരവിനെതിരെ പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചേക്കും. നിയമസഭ കയ്യാങ്കളി കേസില്‍ ആറ് വര്‍ഷം പിന്നിടുമ്പോഴാണ് വിചാരണ നടപടികള്‍ തുടങ്ങാനൊരുങ്ങുന്നത്.

പ്രതികളായ മന്ത്രി വി ശിവന്‍കുട്ടി, ഇ പി ജയരാജന്‍, കെ ടി ജലീല്‍, കെ അജിത്, കുഞ്ഞഹമ്മദ് മാസ്റ്റര്‍, സി കെ സദാശിവന്‍ എന്നിവരുടെ വിടുതല്‍ ഹര്‍ജികള്‍ തള്ളിയ തിരുവനന്തപുരം സിജെഎം കോടതി എല്ലാവരോടും ഇന്ന് ഹാജരാകാന്‍ ഉത്തരവിട്ടിരുന്നു.
പ്രതികള്‍ ഹാജരായാല്‍ കുറ്റപത്രം ഇന്ന് തന്നെ വായിച്ച് കേള്‍പ്പിയ്ക്കും. ഇതോടെ വിചാരണ നടപടികള്‍ തുടങ്ങും. വിടുതല്‍ ഹര്‍ജി തള്ളിയ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് പ്രതികളുടെ നീക്കം. അങ്ങനെയെങ്കില്‍ നിയമസഭ കയ്യാങ്കളി കേസില്‍ വിചാരണ നടപടികള്‍ തുടങ്ങുന്നുകെ എം മാണിയുടെ ബജറ്റവതരണത്തിനിടെ നിയമസഭയില്‍ പ്രതിഷേധവും കയ്യാങ്കളിയും നടന്നത്. പ്രതികള്‍ ചേര്‍ന്ന് 2,20,093 രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. കേസ് പിന്‍വലിക്കാനാവശ്യപ്പെട്ടുള്ള സര്‍ക്കാര്‍ ഹര്‍ജി സുപ്രീംകോടതി തള്ളിയതോടെ വിചാരണയ്ക്ക് വഴിയൊരുങ്ങുകയായിരുന്നു.

You might also like

-