ഭർത്താവുമായി ബൈക്കിൽ സഞ്ചരിക്കവെയായിരുന്നു വീട്ടമ്മയെ കാട്ടാന ചവിട്ടിക്കൊന്നു

ചട്ടമൂന്നാർ സ്വദേശി കുമാറിന്റെ ഭാര്യ വിജിയാണ് കൊല്ലപ്പെട്ടത്. പുലർച്ചെ അഞ്ചരയോടെയായിരുന്നു അപകടം.തമിഴ്‌നാട്ടിലെ ബന്ധുവീട്ടിൽ പോയി ദമ്പതികൾ മടങ്ങിവരികയായിരുന്നു

0

മൂന്നാർ : വീട്ടമ്മയെ കാട്ടാന ചവിട്ടി കൊന്നു. ഭർത്താവുമായി ബൈക്കിൽ സഞ്ചരിക്കവെയായിരുന്നു കാട്ടാന ആക്രമിച്ചത്. ഇടുക്കി ആനയിറങ്കലിന് സമീപമാണ് സംഭവം. ചട്ടമൂന്നാർ സ്വദേശി കുമാറിന്റെ ഭാര്യ വിജിയാണ് കൊല്ലപ്പെട്ടത്. പുലർച്ചെ അഞ്ചരയോടെയായിരുന്നു അപകടം.തമിഴ്‌നാട്ടിലെ ബന്ധുവീട്ടിൽ പോയി ദമ്പതികൾ മടങ്ങിവരികയായിരുന്നു. പൂപ്പാറയിലെത്തിയപ്പോൾ ആന വഴിയിലുണ്ടെന്ന മുന്നറിയിപ്പ് ഇവർക്ക് ലഭിച്ചു. എങ്കിലും മുന്നോട്ട് സഞ്ചരിച്ച ഇവർ വളവിലെത്തിയപ്പോഴാണ് ആനയുടെ മുന്നിൽ ചെന്നുപെട്ടത്. ഇരുവരും ബൈക്കിൽ രക്ഷപെടാൻ ശ്രമിച്ചങ്കിലും വാഹനം മറിഞ്ഞുവീണു. തുടർന്ന് ഓടി രക്ഷപെടാൻ നോക്കവെയാണ് വിജിയെ കാട്ടാന ആക്രമിച്ചത്.

പിറകെ തൊഴിലാളി വാഹനത്തിൽ എത്തിയ ആളുകൾ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും വിജി മരണത്തിന് കീഴടങ്ങി. വിജിയുടെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഭർത്താവ് കുമാർ അവിടെ ചികിത്സയിലാണ്.

You might also like