നരേന്ദ്രഗിരിയുടെ മരണത്തിൽ സി.ബി.ഐ അന്വേഷണം ആരംഭിച്ചു

ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി പ്രധാന പ്രതിയും അടുത്ത അനുയായിയുമായ ആനന്ദ് ഗിരിയെയും യുപി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ചൊവ്വാഴ്ച വൈകുന്നേരമാണ് പ്രയാഗ്‌രാജിലെ മഠത്തില്‍ നരേന്ദ്രഗിരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിത്.

0

ഡൽഹി :അഖിലേന്ത്യ അഖാഡ പരിഷത്ത് അധ്യക്ഷൻ മഹന്ത് നരേന്ദ്രഗിരിയുടെ മരണത്തിൽ സി.ബി.ഐ അന്വേഷണം ആരംഭിച്ചു. നരേന്ദ്രഗിരിയുടെ ആശ്രമത്തിൽ എത്തിയ സി.ബി.ഐ സംഘം പ്രാഥമിക അന്വേഷണം നടത്തി. മഹന്ത്‌ നരേന്ദ്രഗിരിയുടെ മരണത്തിൽ സി.ബി.ഐ അന്വേഷണത്തിന് കഴിഞ്ഞ ദിവസ യു.പി സർക്കാർ ശിപാർശ നല്‍കിയിരുന്നു. സെപ്റ്റംബര്‍ 20 തിങ്കളാഴ്ച വൈകിട്ടാണ് നരേന്ദ്ര ഗിരിയെ പ്രയാഗ് രാജിലെ ബഘംബരി മഠത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

നിലവിൽ പ്രത്യേക സംഘം അന്വേഷിച്ചുകൊണ്ടിരുന്ന കേസാണ് ഇപ്പോള്‍ സി.ബി.ഐക്ക് കൈമാറിയത്. സി.ബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ പാർട്ടികളും അഖാഡ പരിഷത്തും നേരത്തെ ആവശ്യപ്പെട്ടിരുന്നു.തന്റെ മരണത്തിന് കാരണമായത് സ്ത്രീക്കൊപ്പമുള്ള ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന ഭീഷണിയാണെന്ന് പറഞ്ഞുള്ള മഹന്ദ് നരേന്ദ്രഗിരിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി പ്രധാന പ്രതിയും അടുത്ത അനുയായിയുമായ ആനന്ദ് ഗിരിയെയും യുപി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ചൊവ്വാഴ്ച വൈകുന്നേരമാണ് പ്രയാഗ്‌രാജിലെ മഠത്തില്‍ നരേന്ദ്രഗിരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിത്.

പ്രത്യേത അന്വേഷ സംഘം നരേന്ദ്ര ഗിരിയുടെ മുൻ ശിഷ്യന്മാരായ ആനന്ദ് ഗിരി,സന്ദീപ് തിവാരി, ആദ്യായ് തിവാരി എന്നിവരെ അറസ്റ്റ് ചെയുകയും ആനന്ദ് ഗിരിയെ 14 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയും ചെയ്തിരുന്നു. അതേസമയം നരേന്ദ്ര ഗിരിയുടെത് തൂങ്ങി മരണമാണെന്നാണ് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. ഈ റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു

You might also like

-