ഗവർണറുടെ നടപടി അതിരുകടന്നത് മുസ്ലീം ലീഗ്.പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ട്

ഗവർണറുടെ നടപടിക്ക് പിന്നില്‍ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നായിരുന്നു ലീഗ് ജനറല്‍ സെക്രട്ടറി പി എം എ സലാമിന്റെ പ്രതികരണം. സർവകലാശാല ചട്ടങ്ങൾ കാറ്റിൽ പറത്തിക്കൊണ്ടാണ് വീണ്ടും ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പ്രതികാര നടപടിയുണ്ടായിരിക്കുന്നത്

0

മലപ്പുറം| ഒമ്പത് സർവകലാശാല വിസിമാർ നാളെ രാജിവെക്കണമെന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നിർദേശത്തിനെതിരെ മുസ്ലീം ലീഗ്. ഗവർണറുടെ നടപടി അതിരുകടന്നതെന്നും പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നുമാണ് ലീഗിന്‍റെ വിമര്‍ശനം.ഗവർണറുടെ നടപടി ശരിയല്ലെന്നും അതിനോട് തനിക്ക് യോജിക്കാനാവില്ലന്നും മുന്‍ വിദ്യാഭ്യാസ മന്ത്രിയും മുതിർന്ന ലീഗ് നേതാവുമായ ഇടി മുഹമ്മദ് ബഷീർ എംപി. ഗവർണ എന്ത് മാനദണ്ഡത്തിലാണ് വിസിമാർ നാളെ രാവിലെ തന്നെ രാജിവയ്ക്കണമെന്ന് പറഞ്ഞതെന്ന് തനിക്ക് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.ഗവർണറുടെ നടപടിക്ക് പിന്നില്‍ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നായിരുന്നു ലീഗ് ജനറല്‍ സെക്രട്ടറി പി എം എ സലാമിന്റെ പ്രതികരണം. സർവകലാശാല ചട്ടങ്ങൾ കാറ്റിൽ പറത്തിക്കൊണ്ടാണ് വീണ്ടും ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പ്രതികാര നടപടിയുണ്ടായിരിക്കുന്നത്

കേരള, കാലിക്കറ്റ്, എംജി, കണ്ണൂർ, കുസാറ്റ്, കാലടി, ഫിഷറീസ്, കെടിയു, മലയാളം സർവകലാശാല വിസിമാർക്കാണ് രാജിക്കുള്ള അന്ത്യശാസനം ഗവര്‍ണര്‍ നല്‍കിയിരിക്കുന്നത്.ഒരു വി.സിയുടെ നിയമനത്തിലാണ് സുപ്രീം കോടതി വിധി എന്നിരിക്കെ മറ്റുള്ളവരുടെ കൂടി രാജി ആവശ്യപ്പെടുന്നതിനു പിന്നിൽ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യണ്ട്. അതേസമയം സുപ്രീം കോടതി വിധിയിലേക്ക് നയിച്ച സഹാചര്യം സർക്കാർ ഗൗരവമായി കാണേണ്ടതാണെന്ന് മുസ്ലീം ലീഗ് പറഞ്ഞു.ഈ വിഷയത്തിൽ ഗവർണ്ണർ സ്വീകരിക്കുന്ന അസാധാരണ നീക്കത്തിനു പിന്നിലെ രാഷ്ട്രീയ അജണ്ട സംശയം ഉളവാക്കുന്നുണ്ടെന്നും ലീ​ഗ് വ്യക്തമാക്കുന്നു

You might also like