യുവതികൾ സന്നിധാനത്തെത്താതെ പോലീസ് മടക്കി

പുലർച്ചെ പോലീസിന്റെ സഹ ആവശ്യപ്പെടാതെ പമ്പയിലെത്തിയത് പമ്പയിൽ നിന്നും പോലീസ് സുരക്ഷയോടെ സന്നിദാനത്തേക്കെക്ക് നടന്നുകയറിയ ഇവർക്കെതിരെ അപ്പാച്ചിമേട്ടിലും അവഴികളിലെല്ലാം പ്രധിക്ഷേധം ഉണ്ടായി പ്രതിക്ഷേധം വകവെക്കാതെ മുന്നോട്ടുനീങ്ങിയ യുവതികൾ ചന്ദ്രനന്ദം റോഡിൽ പ്രധിഷേധക്കാരാ തടയുകയായിരുന്നു

0

സന്നിധാനം :സുപ്രിം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ദർശനത്തിനെത്തിയ യുവതികളെ ബി ജെ പി സംഘപരിവാർ പ്രവർത്തകരുടെ പ്രതിക്ഷേധം കണക്കിലെടുത്തു മടക്കി കോഴിക്കോട്, മലപ്പുറം സ്വദേശികളാണ് ബിന്ദുവും കനകദുര്‍ഗ്ഗയും. 42 ഉം 44 ഉം വയസുള്ള യുവതികളാണ് പുലർച്ചെ പോലീസിന്റെ സഹ ആവശ്യപ്പെടാതെ പമ്പയിലെത്തിയത് പമ്പയിൽ നിന്നും പോലീസ് സുരക്ഷയോടെ സന്നിദാനത്തേക്കെക്ക് നടന്നുകയറിയ ഇവർക്കെതിരെ അപ്പാച്ചിമേട്ടിലും അവഴികളിലെല്ലാം പ്രധിക്ഷേധം ഉണ്ടായി പ്രതിക്ഷേധം വകവെക്കാതെ മുന്നോട്ടുനീങ്ങിയ യുവതികൾ ചന്ദ്രനന്ദം റോഡിൽ പ്രധിഷേധക്കാരാ തടയുകയായിരുന്നു . ഇതേതുടർന്ന് യുവതികൾ വഴിയിൽ കുത്തിയിരുന്ന് പ്രധിഷേധിക്കുകയുണ്ടായി ഇതിനിടയിൽ യുവതികളിൽ ഒരാൾ ബോധരഹിതയായി തുടർന്ന് പോലീസ് ഇവരെ കസ്റ്റഡിയിൽ എടുത്ത് പോലീസ് പമ്പയിലേക്ക് കൊണ്ടുപോകുയായിരുന്നു ക്രമസമാധാന പ്രശ്നമുള്ളതു കൊണ്ട് യുവതികളുമായി തിരിച്ചിറങ്ങുന്നുവെന്നാണ് പൊലീസ് മാധ്യമങ്ങളെ അറിയിച്ചത്. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമല ദര്‍ശനത്തിനെത്തിയ ബിന്ദു, കനകദുര്‍ഗ എന്നീ യുവതികളെ തടഞ്ഞ പ്രതിഷേധക്കാര്‍ക്കെതിരെ ബലപ്രയോഗം വേണ്ടെന്ന് സര്‍ക്കാര്‍ പൊലീസിനെ അറിയിച്ചിരുന്നു. സന്നിധാനത്തിന് ഏതാണ്ട് മുക്കാല്‍ കിലോമീറ്റര്‍ അകലെ ചന്ദ്രാനന്ദന്‍ റോഡില്‍ വച്ചാണ് യുവതികളെ പ്രതിഷേധക്കാര്‍ തടഞ്ഞത്.

രാവിലെ പൊലീസിനെ അറിയിക്കാതെയായിരുന്നു യുവതികള്‍ ശബരിമല ദര്‍ശനത്തിനെത്തിയത്. എന്നാല്‍ പ്രശ്നങ്ങളുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ പൊലീസ് ഇവര്‍ക്ക് സംരക്ഷണം നല്‍കുകയായിരുന്നു. മരക്കൂട്ടംവരെയുള്ള പ്രതിഷേധക്കാരെ നീക്കിയ പൊലീസ് ചന്ദ്രാനന്ദം റോഡിലെത്തിയപ്പോള്‍ കൂടുതല്‍ പ്രതിഷേധക്കാരെത്തി യുവതികളെ തടയുകയായിരുന്നു. ഇതോട എട്ട് മണിമുതല്‍ ഏതാണ്ട് ഒമ്പതോമുക്കാലോളം ചന്ദ്രാനന്ദന്‍ റോഡില്‍ തന്നെ നില്‍ക്കുകയായിരുന്നു.

ഇതിനിടെ മലയിറങ്ങി വരുകയായിരുന്ന ഇതരസംസ്ഥാനത്ത് നിന്നുള്ള വിശ്വാസികളെ പ്രതിഷേധക്കാര്‍ തങ്ങളോടൊപ്പം നില്‍ക്കണമെന്നനാവശ്യപ്പെടുകയും ഇവരെകൂടി പ്രതിഷേധത്തിന് കൂടെ കൂട്ടുകയുമായിരുന്നു. ഇതോടെയാണ് ചന്ദ്രാനന്ദന്‍ റോഡില്‍ സംഘര്‍ഷം രൂക്ഷമായത്. ഇതിനിടെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയും പൊലീസിന് നേരെയും കല്ലേറുണ്ടായി. ഇതിനെ പ്രതിരോധിക്കാന്‍ പൊലീസ് ശ്രമിക്കുന്നതിനിടെ മനോരമ, ന്യൂസ് 18 തുടങ്ങിയ ചാനലുകളുടെ ക്യാമറകള്‍ തകര്‍ന്നു. ന്യൂസ് 18 ന്‍റെ ക്യാമറാമാന്‍റെ കൈ ഒടിഞ്ഞു.