പിപ്ലവ സൂര്യൻ വിട … നിരുപം സെൻ അന്തരിച്ചു

സിപിഎം പിബി അംഗവും ബുദ്ധദേബ്‌ ഭട്ടാചാര്യ സര്‍ക്കാരില്‍ വ്യവസായ മന്ത്രിയായിരുന്നു നിരുപം സെന്‍. നിലവിൽ കേന്ദ്രകമ്മിറ്റിയിലെ പ്രത്യേകക്ഷണിതാവാണ്. ആരോഗ്യനില മോശമായതറിഞ്ഞ്‌ കഴിഞ്ഞ ദിവസം സിപിഎം ജനറല്‍ സെക്രട്ടറി സീതറാം യെച്ചൂരിയടക്കമുള്ള നേതാക്കള്‍ അദ്ദേഹത്തെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു

0

കൊല്‍ക്കത്ത: മുതിർന്ന സിപിഎം നേതാവ് നിരുപം സെൻ(71) അന്തരിച്ചു. ഇന്ന് പുലർച്ചെ കൊല്‍ക്കത്തയിലായിരുന്നു അന്ത്യം. വൃക്ക രോഗത്തെ തുടര്‍ന്ന് കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് എ.എം.ആര്‍.ഐ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

സിപിഎം പിബി അംഗവും ബുദ്ധദേബ്‌ ഭട്ടാചാര്യ സര്‍ക്കാരില്‍ വ്യവസായ മന്ത്രിയായിരുന്നു നിരുപം സെന്‍. നിലവിൽ കേന്ദ്രകമ്മിറ്റിയിലെ പ്രത്യേകക്ഷണിതാവാണ്. ആരോഗ്യനില മോശമായതറിഞ്ഞ്‌ കഴിഞ്ഞ ദിവസം സിപിഎം ജനറല്‍ സെക്രട്ടറി സീതറാം യെച്ചൂരിയടക്കമുള്ള നേതാക്കള്‍ അദ്ദേഹത്തെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു

സിപിഐഎം മുന്‍ പൊളിറ്റ് ബ്യൂറോ അംഗം നിരുപം സെന്നിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയ രംഗത്തു വന്ന നിരുപം ബംഗാളില്‍ സിപിഐഎമ്മിന്റെ വളര്‍ച്ചയില്‍ പ്രധാന പങ്കുവഹിച്ച നേതാവാണ്.ബുദ്ധദേവ് മന്ത്രിസഭയില്‍ വ്യവസായ മന്ത്രിയായിരുന്ന അദ്ദേഹം ബംഗാളിന്റെ വ്യവസായ വികസനത്തിന് ധീരമായ ചുവടുവയ്പ്പുകള്‍ നടത്തിയിരുന്നുവെന്നും മുഖ്യമന്ത്രി പിണറായി പറഞ്ഞു.