ഇടതുതുടര്ഭരണം സാധ്യമാക്കിയ പിണറായി വിജയനെ അഭിനന്ദനം അറിയിച്ച സിനിമാലോകം

നിയമസഭ തിരഞ്ഞെടുപ്പിൽ വിജയം കൈവരിച്ച പ്രിയപ്പെട്ട എല്ലാ സ്ഥാനാർഥികൾക്കും അഭിനന്ദനങ്ങൾ .ഭരണതുടർച്ചയിലേക്ക് കാൽവയ്ക്കുന്ന സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയൻ അവർകൾക്കും എൻ്റെ എല്ലാവിധആശംസകൾ

0

കൊച്ചി :നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയിച്ച സ്ഥാനാര്‍ത്ഥികളെയും മുഖ്യമന്ത്രി പിണറായി വിജയനെയും അഭിനന്ദിച്ച് നടൻ മമ്മൂട്ടി. പിണറായി വിജയനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് മമ്മൂട്ടിയുടെ അഭിനന്ദനക്കുറിപ്പ്.

Mammootty
നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനാർത്ഥികൾക്കും ഭരണത്തുടർച്ചയിലേക്കു കടക്കുന്ന ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും
അഭിനന്ദനങ്ങൾ
May be an image of 1 person and standing
‘നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും ഭരണത്തുടര്‍ച്ചയിലേക്കു കടക്കുന്ന ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും അഭിനന്ദനങ്ങള്‍’ മമ്മൂട്ടി കുറിച്ചു.

നിയമസഭ തിരഞ്ഞെടുപ്പിൽ വിജയം കൈവരിച്ച എല്ലാ സ്ഥാനാർഥികൾക്കും ഭരണതുടർച്ചയിലേക്ക് കാൽവയ്ക്കുന്ന സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും അഭിനന്ദനം അറിയിച്ച് നടൻ മോ​ഹൻലാലും നേരത്തെ രം​ഗത്തെത്തിയിരുന്നു.

പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ആസിഫ് അലി, റിമ കല്ലിങ്കല്‍,ടൊവിനോ തോമസ്, ദുൽഖർ സൽമാൻ, നിവിൻ പോളി തുടങ്ങിയ താരങ്ങളും പുതിയ സര്‍ക്കാരിന് അഭിനന്ദനങ്ങള്‍ അറിയിച്ചിരുന്നു.