മലപ്പുറം ദേശീയ പാതയിൽ കാർ ലോറികളുമായി കൂട്ടിയിടിച്ച് അച്ഛനും മകനും മരിച്ചു.

താഴെക്കോട് അരക്കുപറമ്പ് മാട്ടറക്കൽ പട്ടണത്ത് സൈതാലിയുടെ മകൻ ഹംസക്കുട്ടി(50) മകൻ ബാദുഷ (8) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെയാണ് അപകടം.

0

മലപ്പുറം:  മലപ്പുറം പെരിന്തൽമണ്ണ രാമപുരത്തിനടുത്ത് പനങ്ങാങ്ങരയിൽ ദേശീയ പാതയിൽ കാർ ലോറികളുമായി കൂട്ടിയിടിച്ച് അച്ഛനും മകനും മരിച്ചു. താഴെക്കോട് അരക്കുപറമ്പ് മാട്ടറക്കൽ പട്ടണത്ത് സൈതാലിയുടെ മകൻ ഹംസക്കുട്ടി(50) മകൻ ബാദുഷ (8) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെയാണ് അപകടം.

മലപ്പുറത്ത് നിന്നും പെരിന്തൽമണ്ണയിലേക്ക് പോകുകയായിരുന്ന കാർ പനങ്ങാങ്ങരയിൽ ടാങ്കർ ലോറിയെ മറികടക്കുന്നതിനിടെ എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരും ഫയർഫോഴ്‌സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തില്‍ ഹംസക്കുട്ടിയുടെ ഭാര്യക്കും മകള്‍ക്കും പരിക്കേറ്റിട്ടുണ്ട്.