ഹെയ്തിയില്‍ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 1200 കടന്നു.

രാജ്യത്തിന്റെ തെക്കുപടിഞ്ഞാറന്‍ ഉപദ്വീപിലെ സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. 2010ലെ ഭൂകമ്പത്തിന്റെ ആഘാതത്തില്‍ രാജ്യം കരകയറുന്നതിനിടെ മറ്റൊരു ദുരന്തം നേരിടേണ്ടി വന്നിരിക്കുന്നത്

0

കരീബിയന്‍ രാജ്യമായ ഹെയ്തിയില്‍ ശനിയാഴ്ച ഉണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 1200 കടന്നു. റിക്ടര്‍ സ്‌കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 5700ല്‍ അധികം ആളുകള്‍ക്കാണ് പരിക്കേറ്റത്. പതിനായിരത്തില്‍ അധികം കെട്ടിടങ്ങളാണ് ഭൂകമ്പത്തില്‍ തകര്‍ന്നത്. 13,600 കെട്ടിടങ്ങള്‍ തകരുകയും 13,700 ല്‍ അധികം കെട്ടിടങ്ങള്‍ക്ക് കേടുപാട് സംഭവിക്കുകയും ചെയ്തു.രാജ്യത്തിന്റെ സിവില്‍ പ്രട്ടക്ഷന്‍ ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്. ഹെയ്തിയുടെ തലസ്ഥാനമായ പോര്‍ട്ട്-ഓ-പ്രിന്‍സില്‍ നിന്ന് ഏകദേശം 160 കിലോമീറ്റര്‍ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. എട്ട് കിലോമീറ്റിര്‍ ചുറ്റളവില്‍ ഏഴ് തുടര്‍ചലനങ്ങളാണ് ഉണ്ടായത്. നിരവധി നാശനഷ്ടങ്ങളാണ് ഹെയ്തിയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നുത്. പള്ളികളും ഹോട്ടലുകളുമടക്കം ഒട്ടേറെ കെട്ടിടങ്ങള്‍ ഭൂചലനതത്തില്‍ തകര്‍ന്നു.

രാജ്യത്തിന്റെ തെക്കുപടിഞ്ഞാറന്‍ ഉപദ്വീപിലെ സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. 2010ലെ ഭൂകമ്പത്തിന്റെ ആഘാതത്തില്‍ രാജ്യം കരകയറുന്നതിനിടെ മറ്റൊരു ദുരന്തം നേരിടേണ്ടി വന്നിരിക്കുന്നത്. ഹെയ്തി തീരത്ത് സുനാമിയോ, മൂന്ന് മീറ്റര്‍ ഉയരത്തില്‍ തിരമാലകളോ ഉണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നര്‍കിയിട്ടുണ്ട്.രാജ്യത്തിന്റെ സിവില്‍ പ്രൊട്ടക്ഷന്‍ ഏജന്‍സിയുടെ തലവനായ ജെറി ചാന്‍ഡലര്‍ രാജ്യത്ത് ടോള്‍ പ്രഖ്യാപിച്ചു. ഉഷ്ണമേഖലാ കൊടുങ്കാറ്റ് ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചതിന്റെ ദിവസങ്ങള്‍ക്ക് മുമ്പാണ് ഭൂചലനം അനുഭവപ്പെട്ടത്. പ്രളയബാധിത പ്രദേശങ്ങളിലെ ഇരകളെ സഹായിക്കാന്‍ ലഭ്യമായ എല്ലാ സര്‍ക്കാര്‍ സേവനങ്ങളും ചെയ്യുമെന്ന് പ്രധാനമന്ത്രി ഏരിയല്‍ ഹെന്റി പറഞ്ഞു.

രാജ്യം മുഴുവന്‍ ഒരു മാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച അദ്ദേഹം, നാശനഷ്ടങ്ങളുടെ വ്യാപ്തി അറിയുന്നതുവരെ അന്താരാഷ്ട്ര സഹായം ആവശ്യപ്പെടില്ലെന്നും പത്രസമ്മേളനത്തില്‍ അറിയിച്ചു.സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോകളില്‍ പ്രഭവകേന്ദ്രത്തിന് സമീപം തകര്‍ന്ന കെട്ടിടങ്ങളും ആളുകള്‍ തെരുവിലേക്ക് ഓടുന്നതും കാണാം. പോര്‍ട്ട്-ഓ-പ്രിന്‍സിലെ ആളുകള്‍ക്ക് ഭൂചലനം അനുഭവപ്പെട്ടതിനാല്‍ പലരും ഭയത്തോടെ തെരുവുകളിലേക്ക് ഓടിക്കയറിയെങ്കിലും നാശനഷ്ടങ്ങള്‍ ഉണ്ടായിരുന്നില്ല.

ഭൂകമ്പം ഉണ്ടാവുമ്പോള്‍ താന്‍ ഉണര്‍ന്നിരിക്കുകയായിരുന്നെന്നും ആ സമയങ്ങളില്‍ കിടക്ക കുലുങ്ങുന്നുണ്ടായിരുന്നെന്നും പോര്‍ട്ട്-ഓ-പ്രിന്‍സില്‍ താമസിക്കുന്ന 34-കാരിയായ നവോമി വെര്‍നിയസ് പറഞ്ഞിരുന്നു.രാജ്യത്ത് ഭൂകമ്പവും ചുഴലിക്കാറ്റും പല തവണകളായി അനുഭവപ്പെടുന്നു.  2018 ല്‍ 5.9 തീവ്രതയുള്ള ഭൂകമ്പത്തില്‍ നിരവധി ആളുകള്‍ കൊല്ലപ്പെട്ടിരുന്നു. 2010 ല്‍ തലസ്ഥാനത്തിന്റെ ഭൂരിഭാഗവും നശിപ്പിക്കുകയും ഏകദേശം 300,000 ആളുകള്‍ കൊല്ലപ്പെടുകയും ചെയ്ത അതിശക്തമായ ഭൂകമ്പത്തിനു 7.1 തീവ്രതയാണ് ഉണ്ടായിരുന്നത്.

-

You might also like

-