അരികൊമ്പൻ ദൗത്യം തടഞ്ഞു ! കോടതി ബുധനാഴ്ചവരെ നടപടി പാടില്ല

മൃഗസംരക്ഷണ സംഘടനയുടെ ഹർജി പരിഗണിച്ചാണ് നടപടി അടുത്ത ബുധനാഴ്ച വരെ നടപടികൾ പാടില്ലെന്നാണ് ഉത്തരവ്. മൃഗസംരക്ഷണ സംഘടന നൽകിയ ഹർജിയുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഈ നിർദ്ദേശം നൽകിയത്. വൈകിട്ട് പ്രത്യേക സിറ്റിങ് നടത്തിയാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്

0

കൊച്ചി | അരികൊമ്പനെ പിടികൂടാനുള്ള വനവകുപ്പ് തീരുമാനത്തിന് തിരിച്ചടി . അടുത്ത ബുധനാഴ്ചവരെ അരികൊമ്പനെ പിടികൂടരുതെന്ന് കോടതി ഉത്തരവിട്ടു . മക്കുവെടിവച്ചു ആനയെ പിടികൂടുന്ന നടപടിയിൽ മൃഗങ്ങളോടുള്ള ക്രൂരത പരിഗണിച്ചാണ് കോടതിയുടെ നടപടി . മൃഗസംരക്ഷണ സംഘടനയുടെ ഹർജി പരിഗണിച്ചാണ് നടപടി അടുത്ത ബുധനാഴ്ച വരെ നടപടികൾ പാടില്ലെന്നാണ് ഉത്തരവ്. വൈകിട്ട് പ്രത്യേക സിറ്റിങ് നടത്തിയാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

ഈ ഞായറാഴ്ചയാണ് അരിക്കൊമ്പനെ മയക്കുവെടിവച്ച് പിടികൂടാൻ നിശ്ചയിച്ചിരുന്നത്. മയക്കുവെടി വയ്ക്കുന്നതിനു മുന്നോടിയായുള്ള മോക് ഡ്രിൽ ശനിയാഴ്ച നടത്താനും നിശ്ചയിച്ചിരുന്നു. അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യത്തിൽ പങ്കെടുക്കുന്ന രണ്ടു കുങ്കിയാനകൾ ഉൾപ്പെടെ ചിന്നക്കനാലിൽ എത്തുകയും ചെയ്തു. രണ്ടു കുങ്കിയാനകൾ കൂടി വെള്ളിയാഴ്ച എത്താനിരിക്കെയാണ് ദൗത്യം നീട്ടിവയ്ക്കാനുള്ള ഉത്തരവ്.അരിക്കൊമ്പനെ പിടിക്കാനുള്ള വനംവകുപ്പിന്റെ തീരുമാനത്തിനെതിരെ സൊസൈറ്റി ഫോർ ദ് പ്രിവൻഷൻ ഓഫ് ക്രുവൽറ്റി ടു അനിമൽസ് എന്ന സംഘടനയുടെ എറണാകുളം ജില്ലാ സെക്രട്ടറി പി.കെ.സജീവ് കേന്ദ്ര മൃഗസംരക്ഷണ വകുപ്പിനും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനും പരാതി നൽകിയിരുന്നു. വനത്തിനുള്ളിൽ ആഹാരവും മറ്റു സംരക്ഷണവും ഒരുക്കി കാട്ടാനകൾ നാട്ടിലിറങ്ങുന്നതു തടയാൻ വനം വകുപ്പ് പരാജയപ്പെട്ടെന്നും അരിക്കൊമ്പനെ പിടിക്കാനുള്ള നീക്കം തടയണമെന്നുമാണ് പരാതിയിലുള്ളത്.

You might also like

-