ഓക്‌സിജന്‍ വിതരണത്തില്‍ എന്തിനാണ് വിവേചനം കാണിക്കുന്നതെന്ന് കേന്ദ്രസർക്കാരിനോട് കോടതി

‘എന്തുകൊണ്ടാണ് മധ്യപ്രദേശിനും മഹാരാഷ്ട്രയ്ക്കും അവര്‍ ആവശ്യപ്പെട്ടതില്‍ കൂടുതല്‍ ഓക്‌സിജന്‍ നല്‍കിയത്? ദില്ലിയ്ക്ക് എന്തുകൊണ്ടാണ് ചോദിച്ചത് പോലും നല്‍കാത്തത്?,’

0

ഡൽഹി :ഓക്‌സിജന്‍ വിതരണത്തില്‍ എന്തിനാണ് വിവേചനം കാണിക്കുന്നതെന്ന് കേന്ദ്രസര്‍ക്കാരിനോട് ദില്ലി ഹൈക്കോടതി. ആവശ്യപ്പെട്ട ഓക്‌സിജന്‍ ദില്ലിയ്ക്ക് കേന്ദ്രം അനുവദിച്ചില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
എല്ലാ സംസ്ഥാനങ്ങള്‍ക്കും ആവശ്യപ്പെട്ടതില്‍ കൂടുതല്‍ അളവ് ഓക്‌സിജന്‍ കേന്ദ്രം അനുവദിച്ചെന്നും എന്നാല്‍ തങ്ങള്‍ക്ക് മാത്രം ആവശ്യപ്പെട്ടത് പോലും അനുവദിച്ചില്ലെന്നും ദില്ലി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സംഭവത്തില്‍ കോടതി കേന്ദ്രത്തോട് വിശദീകരണം തേടിയിട്ടുണ്ട്.
‘എന്തുകൊണ്ടാണ് മധ്യപ്രദേശിനും മഹാരാഷ്ട്രയ്ക്കും അവര്‍ ആവശ്യപ്പെട്ടതില്‍ കൂടുതല്‍ ഓക്‌സിജന്‍ നല്‍കിയത്? ദില്ലിയ്ക്ക് എന്തുകൊണ്ടാണ് ചോദിച്ചത് പോലും നല്‍കാത്തത്?,’ ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനോട് ചോദിച്ചു.
എന്നാല്‍ ദില്ലി സര്‍ക്കാരിന്റെ ആരോപണം രാഷ്ട്രീയപ്രേരിതമാണെന്നാണ് കേന്ദ്രം പറയുന്നത്. അതേസമയം കേന്ദ്രസര്‍ക്കാരിന്റെ മറുപടി ലഭിച്ച ശേഷം ഹർജിയില്‍ അന്തിമവിധി പറയുമെന്ന് കോടതി പറഞ്ഞു.

You might also like

-