ദീലീപിനെ രണ്ടു ദിവസ്സം ചോദ്യം ചെയ്യാൻ കോടതി അനുമതി നൽകി, അറസ്റ്റ് പാടില്ല

പ്രതികളോട് അന്വേഷണ ഉദ്യോഗസ്ഥന്മാരുടെ മുൻപാകെ ഹാജരാകാനും കോടതി കോടതി നിർദേശം നൽകി.രാവിലെ ഒൻപതു മുതൽ രാത്രി 8 : 30 പ്രതികളെ ക്രൈംബ്രാഞ്ചിന്‌ ചോദ്യം ചെയ്യാം . ഈമാസം 27വരെ പ്രതികളെ അറസ്റ് ചെയ്യരുതെന്നും പൊലീസിന് കോടതി നിർദേശം നൽകിയിട്ടുണ്ട് . 27 ന് ഡി ജി പി കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി നിര്ദേശിച്ചിട്ടുണ്ട്

0

.കൊച്ചി |ദീലീപിനെ രണ്ടു ദിവസ്സം ചോദ്യം ചെയ്യാൻ കോടതി അനുമതി നൽകി  . നാളെയും കോടതി ഉത്തരവിട്ടുമായി അന്വേഷണ സംഘത്തിന് ചോദ്യം ചെയ്യാം ,അറസ്റ് ചെയ്യാനാകില്ല  . പ്രതികളോട് അന്വേഷണ ഉദ്യോഗസ്ഥന്മാരുടെ മുൻപാകെ ഹാജരാകാനും കോടതി കോടതി നിർദേശം നൽകി.രാവിലെ ഒൻപതു മുതൽ രാത്രി 8 : 30 പ്രതികളെ ക്രൈംബ്രാഞ്ചിന്‌ ചോദ്യം ചെയ്യാം . ഈമാസം 27വരെ പ്രതികളെ അറസ്റ് ചെയ്യരുതെന്നും പൊലീസിന് കോടതി നിർദേശം നൽകിയിട്ടുണ്ട് . 27 ന് ഡി ജി പി കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി നിര്ദേശിച്ചിട്ടുണ്ട് .നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനെതിരെ അസ്വസ്ഥതപ്പെടുത്തുന്ന ചില തെളിവുകൾ പ്രോസിക്യൂഷൻ ഹാജരാക്കിയവയിൽ ഉണ്ടെന്ന് ഹൈക്കോടതി. ഈ തെളിവുകൾ പരിശോധിച്ചാൽ ക്രിമിനൽ ഗൂഢാലോചനയുണ്ടെന്നും കുറ്റകൃത്യത്തിന് പ്രേരണയുണ്ടെന്ന് സൂചനയുണ്ടെന്നും കോടതി വ്യക്തമാക്കി.ദിലീപിനെതിരായ ഗൂഢാലോചന കേസ് അന്വേഷിക്കുന്നതിന് തടസം നിൽക്കില്ലെന്നും വിചാരണ കോടതി വ്യക്തമാക്കി. ചില സൂചനകളും തെളിവുകളും പ്രോസിക്യൂഷന് ലഭിച്ചാൽ ഗൂഢാലോചന കുറ്റകരമണെന്ന് കണക്കാക്കാം. കേസിൽ യഥാർത്ഥ അന്വേഷണമാണ് നടക്കേണ്ടതെന്നും കോടതി പറഞ്ഞു എസ് പി മോഹനചന്ദ്രന്റെ നേതൃത്തത്തിലുള്ള സംഘമാകു ചോദ്യം ചെയ്യുക . ചോദ്യം ചെയ്യുന്ന സമയത്തു ക്രൈംബ്രാഞ്ച് എ ഡി ജിപി എത്തുമെന്നാണ് പ്രതിഷിക്കുന്നത്

രാവിലെ കേസ്സ് പരിഗണിച്ച കോടതിയിൽ ഇരു വിഭാഗങ്ങളും തുടർച്ചയായി വാദപ്രതിവാദങ്ങൾ ഉന്നയിച്ചു ഒടുവിലാണ് കോടതി രണ്ടു ദിവസ്സം ചോദ്യം ചെയ്യാൻ അന്വേഷണ സന്ഘത്തിന് അനുമതി നൽകിയത് .ദീലീപിനെതിരെ പ്രേരണാക്കുറ്റവും ഗുഡാലോചന കുറ്റവും ഒരുമിച്ചു പോകുന്നതല്ലന്നു കോടതി പറഞ്ഞു ഗുഡാലോചനകുറ്റം ചുമത്തണമെങ്കിൽ വാക്കാൽ പറഞ്ഞാൽ പോരാം തെളിവുകൾ വേണമെന്ന് കോടതി പറഞ്ഞു . കേവലം വാക്ക് കൊണ്ടുള്ള പ്രകടനങ്ങൾ ക്രിമിനൽ ഗൂഢാലോചനയായി പരിഗണിക്കാൻ കഴിയുമോ എന്ന് കോടതി ചോദിച്ചു. ഒരാളെ കൊല്ലുമെന്ന് വാക്കാൽ പറഞ്ഞാൽ കൊലപാതകമാകില്ലന്നും കോടതി വ്യക്തമാക്കി,”ഒരാളെ കൊല്ലുമെന്ന് വാക്കാൽ പറഞ്ഞാൽ അത് ക്രിമിനൽ ഗൂഢാലോചനയായി പരിഗണിക്കാനാവുമോ” .ജസ്റ്റിസ് പി. ഗോപിനാഥിന്റെ ബെഞ്ചിലാണ് കേസ് പരിഗണിച്ചുകൊണ്ടിരിക്കുന്നതു
കേഹാർ സിങ് കേസിൽ സുപ്രീം കോടതി ഇത്തരം കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ടെന്നും കോടതി പറഞ്ഞു.2017ലാണ് ഗൂഡാലോചന നടത്തിയതായി പറയുന്നത്. അന്ന് ബാലചന്ദ്രകുമാർ ദിലീപിനൊപ്പമായിരുന്നു. ഇയാളുടെ സിനിമയിയിൽ നിന്നും പിൻവാങ്ങിയശേഷമല്ലേ ആരോപണമെന്നു കോടതി ചോദിച്ചു

നടി അക്രമിക്കപെട്ടകേസിൽ വിചാരണ പൂർത്തിയ്ക്കാനിരിക്കെ കേസിൽ കാലതാമസം വരുത്തി കേസ് അന്തമായി നീട്ടിക്കൊണ്ടുപോകാൻ പ്രോസിക്യുഷന് ശ്രമിക്കുന്നതായും തനിക്കെതിരായ സാക്ഷി ബാലചന്ദ്രകുമാർ പ്രൊസിക്യുഷൻ കെട്ടിയിറക്കിയതാനെന്നും ദീലീപിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു .ഒരാളുടെ ആരോപണംകൊണ്ട് ദീലീപിനെതിരെ ഗുലോചന കുറ്റവും കൊലക്കുറ്റവും എങ്ങനെ ചുമത്താനാകുമെന്നും ദീലീപിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു ,ദീലീപിന് ജാമ്യം നൽക്കരുതെന്നു അധിക തെളിവുകൾ സമർപ്പിച്ചിട്ടുണ്ടെന്നും അത് തുറന്ന കോടതിയിൽ സമർപ്പിക്കാനാകില്ലന്നും പ്രോസിക്യുഷന് കോടതിയെ അറിയിച്ചു .കൊല്ലുമെന്ന് വാക്കാൽ വെറുതെ ദിലീപ് പറഞ്ഞതല്ല, അതിലേക്ക് നയിക്കുന്ന പ്രവൃത്തികൾ ചെയ്തിട്ടുണ്ടെന്നും, അതിനുള്ള തെളിവുകൾ തങ്ങളുടെ പക്കലുണ്ട് എന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി. ആലുവയിലെ ‘പത്മസരോവരം’ എന്ന വീട്ടിൽ വച്ച് അന്വേഷണ ഉദ്യോഗസ്ഥരായ ബി സന്ധ്യ ഐപിഎസ്, ഡിവൈഎസ്പി സോജൻ, ആലുവ റൂറൽ എസ്പി എ വി ജോർജ്, ബൈജു പൗലോസ് എന്നിവരെ കൊല്ലുമെന്നും കൈ വെട്ടുമെന്നും ദിലീപ് പറയുന്നത് കേട്ടുവെന്നാണ് സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയത്. ഈ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് കേസിൽ കൂടുതൽ അന്വേഷണം തുടങ്ങിയത്. ഇതിന് ശേഷം അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാൻ ഗൂഢാലോചന നടത്തി, കൊലപ്പെടുത്താൻ ശ്രമം നടത്തി എന്നീ ക്രിമിനൽ കുറ്റങ്ങൾ ചുമത്തി ദിലീപിനെതിരെ കൂടുതൽ കേസുകൾ ചുമത്തുകയാണുണ്ടായതെന്നും പ്രൊസിക്യുഷൻ കോടതിയെ ധരിപ്പിച്ചു .
പ്രതിക്ക് മുൻകൂർ ജാമ്യം നൽകിയാൽ പിന്നീട് കേസ് അന്വേഷണവുമായി മുന്നോട്ട് പോയിട്ട് കാര്യമില്ലെന്ന് പ്രോസിക്യൂഷൻ. പ്രതികൾ സാധാരണക്കാരല്ല. വലിയ സ്വാധീനമുള്ളവരാണ്. ഓരോ സാക്ഷികളെയും സ്വാധീനിക്കാൻ പ്രതിഭാഗം ഓടിക്കൂടുകയാണ്. വിചാരണക്കോടതിയിൽ വാദിക്കാൻ പോലും പ്രതിഭാഗം അനുവദിക്കാത്ത സ്ഥിതിയാണ്. സ്പെഷ്യൽ പ്രോസിക്യൂട്ടർ കേസിൽ നിന്ന് പിൻമാറാൻ ഒരു കാരണം ഇതാണെന്നും സർക്കാരിന് വേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറൽ ഓഫ് പ്രോസിക്യൂഷൻ വാദിച്ചു. വെറുതെ സ്വന്തം വീട്ടിലെ സ്വീകരണമുറിയിൽ ഇരുന്ന് ഒരു നിമിഷത്തെ വികാരവിക്ഷോഭത്തിൽ അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലുമെന്ന് പറഞ്ഞതല്ല ദിലീപെന്നും, അതിന് വഴി വയ്ക്കുന്ന പ്രവൃത്തികൾ ചെയ്തെന്ന് ഡിജിറ്റൽ തെളിവുകൾ അടക്കമുണ്ടെന്നുമാണ് സർക്കാർ വാദം.

പ്രതിയെ കസ്റ്റഡിയിലെടുക്കേണ്ടതില്ല എന്ന് നിങ്ങളെങ്ങനെ പറയുമെന്ന് പ്രതിഭാഗം അഭിഭാഷകരോട് ഹൈക്കോടതി ചോദിച്ചു. കേസിലെ സാക്ഷികളെ സ്വാധീനിക്കാനുള്ള ശ്രമം നടത്തിയെന്നത് അതീവഗുരുതരമായ കാര്യമാണെന്ന് കോടതി നിരീക്ഷിക്കുന്നു. പുതിയ കേസിൽ എന്തെല്ലാം തെളിവുകളാണുള്ളതെന്ന് പരിശോധിക്കണമെന്നും കോടതി വ്യക്തമാക്കുന്നു.കേസന്വേഷിക്കാൻ പൊലീസിന് അധികാരമുണ്ട് എന്നും, എന്നാൽ പ്രതികളെ കസ്റ്റഡിയിൽ ആവശ്യമുണ്ടോ എന്നതാണ് ചോദ്യമെന്നും അതാണ് പ്രധാനമായും പരിശോധിക്കുന്നതെന്നും ഹൈക്കോടതി വ്യക്തമാക്കുന്നു

നടിയെ ആക്രമിച്ച കേസിലെഅന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിനിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഇന്ന് 10.30ന് ആണ് വാദം ആരംഭിച്ചത് . സ്പെഷൽ സിറ്റിങ് നടത്തി കേസ് പരിഗണിച്ചത് . എല്ലാ കേസ് പോലെ തന്നെയാ് ഈ കേസും. പ്രാധാന്യം ഉള്ളതുകൊണ്ടല്ല, മറിച്ച് അധികം സമയം വാദത്തിന് എടുക്കും എന്നുള്ളതു കൊണ്ടാണ് കേസ് മാറ്റുന്നതെന്ന് കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച എന്ന് ജഡ്ജ് വ്യക്തമാക്കിയിരുന്നു.

-

You might also like

-