കണ്ണൂരിൽ മാധ്യമപ്രവര്‍ത്തകനെ മര്‍ദ്ദിച്ച സംഭവത്തില്‍ സി ഐ സ്ഥലം മാറ്റി

ചക്കരക്കല്‍ സിഐ എവി ദിനേശനെയാണ് സ്ഥലം മാറ്റിയത്

0

കണ്ണൂ‍ര്‍: മാധ്യമപ്രവര്‍ത്തകനെ മര്‍ദ്ദിച്ച സംഭവത്തില്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ സ്ഥലം മാറ്റി. ചക്കരക്കല്‍ സിഐ എവി ദിനേശനെയാണ് സ്ഥലം മാറ്റിയത് . കണ്ണൂരിലെ വിജിലന്‍സ് യൂണിറ്റിലേക്കാണ് ഇദ്ദേഹത്തിന് സ്ഥലംമാറ്റം ലഭിച്ചിരിക്കുന്നത്.

ഈ മാസം 25-ാം തീയതിയാണ് സംഭവം. ലോക്ക് ഡൗണ്‍ ദിനത്തില്‍ ജോലി ആവശ്യത്തിനായി യാത്ര ചെയ്യുകയായിരുന്ന മുതി‍ര്‍ന്ന മാധ്യമപ്രവര്‍ത്തകനെ സിഐ തടയുകയായിരുന്നു.ദേശാഭിമാനി കണ്ണൂര്‍ ബ്യൂറോയിലെ സീനിയര്‍ എഡിറ്ററായ മനോഹരന്‍ മോറായിയെ സിഐ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതെന്നാണ് പരാതി. തന്നെ അകാരണമായി സിഐ മര്‍ദ്ദിച്ചുവെന്നും ജീപ്പിലേക്ക് വലിച്ചു കയറ്റാന്‍ ശ്രമിച്ചെന്നും കാണിച്ച്‌ മനോഹരന്‍ മോറായി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.

You might also like

-