പശ്ചിമ ബംഗാളിന് കേന്ദ്രസര്‍ക്കാര്‍ 1000 കോടി സഹായം

കൂടുതൽ സാമ്പത്തിക പാക്കേജ് അനുവദിക്കുന്നത് അടക്കമുള്ള കാര്യങ്ങൾ കേന്ദ്രം പരിഗണിക്കുന്നതായാണ് സൂചന

0

ഉംപുന്‍ ചുഴലിക്കാറ്റ് ദുരന്തം വിതച്ച പശ്ചിമ ബംഗാളിന് കേന്ദ്രസര്‍ക്കാര്‍ 1000 കോടി സഹായം പ്രഖ്യാപിച്ചു. ബംഗാളിലെ ദുരന്ത മേഖല പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിക്കുകയാണ്. മുഖ്യമന്ത്രി മമത ബാന൪ജിയോടൊപ്പം പ്രധാനമന്ത്രി ആകാശ നിരീക്ഷണം നടത്തി. ഉംപുൻ ചുഴലിക്കാറ്റ് വിതച്ച ദുരിതത്തിൽ മരിച്ചവരുടെ എണ്ണം കൂടുകയാണ്.കൂടുതൽ സാമ്പത്തിക പാക്കേജ് അനുവദിക്കുന്നത് അടക്കമുള്ള കാര്യങ്ങൾ കേന്ദ്രം പരിഗണിക്കുന്നതായാണ് സൂചന.
കൊൽക്കത്തയിൽ മാത്രം മരിച്ചവരുടെ എണ്ണം 19 ആയി. ആകെ മരണം 80 ആയെന്ന് മമത ബാന൪ജി അറിയിച്ചു. ഈ സാഹചര്യത്തിലാണ് ദുരന്ത മേഖലകൾ സന്ദ൪ശിക്കാനായി പ്രധാനമന്ത്രി പശ്ചിമ ബംഗാളിലെത്തിയത്. മമത ബാന൪ജിയോടൊപ്പം പ്രധാനമന്ത്രി ആകാശ സ൪വെ നടത്തി. നാശനഷ്ടങ്ങളും ദുരിതാശ്വാസ, പുനരധിവാസ പ്രവ൪ത്തനങ്ങളും അദ്ദേഹം വിലയിരുത്തും. ശേഷം ഒഡീഷയിലെ ദുരന്തമുണ്ടായ മേഖലകൾ കൂടി അദ്ദേഹം സന്ദ൪ശിക്കും.