പാകിസ്ഥാന്റെ എ 320 വിമാനം തകർന്ന് വീണു; 107 പേരാണ് വിമാനത്തിലുണ്ടായിരുന്നത്

വിമാനത്താവളത്തിനുസമീപം ജനവാസ മേഖലയായ മോഡല്‍ കോളനിയില്‍ തകര്‍ന്ന് വീണത്

0

കറാച്ചി:ലാഹോറില്‍ നിന്ന് കറാച്ചിയിലേക്ക് പോയ പാകിസ്ഥാന്റെ എ 320 വിമാനമാണ് കറാച്ചി വിമാനത്താവളത്തിനുസമീപം ജനവാസ മേഖലയായ മോഡല്‍ കോളനിയില്‍ തകര്‍ന്ന് വീണത്.91യാത്രക്കാരും വിമാനജീവനക്കാരുമുള്‍പ്പെട 107 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ എത്രപേര്‍ക്ക് ജീവഹാനി ഉണ്ടായെന്ന് വ്യക്തമല്ല.എയർബസ് പികെ–303 വിമാനമാണു ലാൻഡിങ്ങിനു തൊട്ടുമുൻപായി ജനവാസ കേന്ദ്രമായ ജിന്ന ഗാർഡൻ പ്രദേശത്തു തകർന്നുവീണത്. ലാ‍ൻഡിങ്ങിന് ഏതാനും മിനിറ്റുകൾക്കു മുൻപായി വിമാനവുമായുള്ള ആശയവിനിമയം വിച്ഛേദിക്കപ്പെട്ടിരുന്നു.വീടുകള്‍ക്ക് മുകളിലാണ് വിമാനം തകര്‍ന്നുവീണത്.