നടിയെ ആക്രമിച്ച കേസിൽ പരിശോധനാ റിപ്പോർട്ട് ദിലീപിന് കൈമാറി

ദൃശ്യങ്ങൾ പരിശോധിച്ച് വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് ദിലീപ് കോടതിയിൽ ഹരജി നൽകിയിരുന്നു

0

നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ റിപ്പോർട്ട് ദിലീപിന് കൈമാറി.സാങ്കേതിക വിദഗ്ധരുടെ പരിശോധനാ റിപ്പോര്‍ട്ടാണ് വിചാരണ കോടതി ദിലീപിന് കൈമാറിയത്. ദൃശ്യങ്ങൾ പരിശോധിച്ച് വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് ദിലീപ് കോടതിയിൽ ഹരജി നൽകിയിരുന്നു. ഇതിന് അനുമതി നൽകിയതോടൊപ്പം കോടതി വിചാരണ നടപടികൾ തുടരുകയായിരുന്നു. ദൃശ്യങ്ങൾ സാങ്കേതിക വിദഗ്ധരെ കൊണ്ട് പരിശോധിപ്പിക്കണം എന്നായിരുന്നു ദിലീപിന്റെ ആവശ്യം. തുടർന്ന് പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചു.

എന്നാൽ താൻ ഉദ്ദേശിച്ച കാര്യങ്ങൾ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് ദിലീപ് വീണ്ടും കോടതിയെ അറിയിച്ചതിനെ തുടർന്നാണ് വിശദമായ പരിശോധനക്ക് ശേഷം റിപ്പോർട്ട് സമർപ്പിച്ചത്. ഈ റിപ്പോർട്ടിന്റെ പകർപ്പ് ദിലീപിന് കോടതി കൈമാറുകയും ചെയ്തു.കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായ അവധികൾക്ക് ശേഷം ഈ മാസം 27ന് കേസ് വീണ്ടും പരിഗണിക്കും.