കാണാതായ പതിനേഴുകാരന്റെ മൃതദേഹം ട്രാവൽ ബാഗിൽ

രോഹിണി സെക്ടർ-1 ൽ താമസിക്കുന്ന കുട്ടിയുടേതാണ് മൃതദേഹമെന്ന് തിരിച്ചറിഞ്ഞു. ഇന്നലെ രാത്രിയോടെ കുട്ടിയെ കാണാതായതായി കുടുംബം പോലീസിൽ പരാതി നൽകിയത്.ഇന്ന് സംശയാസ്പദായ രീതിയിൽ വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ സ്യൂട്ട്‌കേസ് കണ്ട പ്രദേശവാസികൾ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.പർപ്പിൾ കളർ ബാഗിൽ അടച്ച നിലയിലായിരുന്നു മൃതദേഹം.

0

ഡൽഹി | കാണാതായ പതിനേഴുകാരന്റെ മൃതദേഹം ട്രാവൽ ബാഗിൽ അടച്ച നിലയിൽ. വടക്കു പടിഞ്ഞാറൻ ഡൽഹിയിലെ മംഗൽപുരിയിലാണ് സംഭവം. വെള്ളിയാഴ്ച രാവിലെയാണ് മംഗൽപുരി തെരുവിൽ സംശയാസ്പദമായ രീതിയിൽ ട്രാവൽ ബാഗ് കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ ബാഗിനുള്ളിൽ നിന്ന് മൃതദേഹം കണ്ടെടുക്കുകയായിരുന്നുന്നു.രോഹിണി സെക്ടർ 1ൽ താമസിക്കുന്ന 17 കാരന്റെ മൃതദേഹമാണെന്നാണ് വിവരം. കഴുത്ത് മുറിച്ച നിലയിൽ ബാഗിൽ അടച്ച നിലയിലായിരുന്നു മൃതദേഹം.

രോഹിണി സെക്ടർ-1 ൽ താമസിക്കുന്ന കുട്ടിയുടേതാണ് മൃതദേഹമെന്ന് തിരിച്ചറിഞ്ഞു. ഇന്നലെ രാത്രിയോടെ കുട്ടിയെ കാണാതായതായി കുടുംബം പോലീസിൽ പരാതി നൽകിയത്.ഇന്ന് സംശയാസ്പദായ രീതിയിൽ വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ സ്യൂട്ട്‌കേസ് കണ്ട പ്രദേശവാസികൾ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.പർപ്പിൾ കളർ ബാഗിൽ അടച്ച നിലയിലായിരുന്നു മൃതദേഹം.

കഴുത്തറത്ത നിലയിലായിരുന്നുവെന്നും ശരീരത്തിൽ നിരവധി മുറിവുകൾ ഉണ്ടായിരുന്നതായും പോലീസ് വ്യക്തമാക്കി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.വ്യാഴാഴ്ച രാത്രിയാണ് 17കാരനെ കാണാതാകുന്നത്. തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് അന്വേഷണം നടക്കുന്നതിനിടെ വെള്ളിയാഴ്ച രാവിലെയോടു കൂടി ട്രാവൽ ബാഗിനുള്ളിൽ നിന്ന് മൃതദേഹം കണ്ടെടുക്കുകയായിരുന്നു. തൊണ്ട മുറിച്ച നിലയിൽ ശരീരത്തിൽ നിരവധി മുറിവുകളോടെയായിരുന്നു മൃതദേഹമെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ സമീർ ശർമ പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

-

You might also like

-