മലപ്പുറം വഴിക്കടവിൽ യാത്രക്കാരിയായ യുവതിയെ ഓട്ടോ ഡ്രൈവർ പീഡിപ്പിച്ചു.

ഓട്ടോ വഴി തിരിച്ച് വിട്ട് ആളൊഴിഞ്ഞ കാട്ടിൽ കൊണ്ട് പോയാണ് ഡ്രൈവർ യുവതിയെ പീഡിപ്പിച്ചത്.

0

മലപ്പുറം വഴിക്കടവിൽ യാത്രക്കാരിയായ യുവതിയെ ഓട്ടോ ഡ്രൈവർ പീഡിപ്പിച്ചു. ഓട്ടോ വഴി തിരിച്ച് വിട്ട് ആളൊഴിഞ്ഞ കാട്ടിൽ കൊണ്ട് പോയാണ് ഡ്രൈവർ യുവതിയെ പീഡിപ്പിച്ചത്. സംഭവത്തിൽ മരുത അയ്യപ്പൻ പൊട്ടിയിലെ ഓട്ടോ ഡ്രൈവർ തോരപ്പ ജലീഷ് ബാബു എന്ന ബാബുവെ പൊലീസ് പിടികൂടി.

കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് 7.30 മണിയോടെ ജോലി കഴിഞ്ഞ്വഴിക്കടവിൽ നിന്ന്ഓട്ടോ വിളിച്ച് വീട്ടിലേക്ക് പോയ യുവതിയെ ഓട്ടോ ഡ്രൈവർ വഴി തിരിച്ച് വിട്ട് മാമാങ്കര ഇരുൾകുന്ന് എന്ന സ്ഥലത്തെ കാട്ടിൽ കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു.

മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ നിർദേശ പ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. പ്രതിയെ നിലമ്പൂർ കോടതിയിൽ ഹാജറാക്കി റിമാന്റ് ചെയ്തു.

You might also like

-