ഭാര്യയെ പീഡിപ്പിച്ച കേസിലെ പ്രതിയെ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചു

സംഭവത്തിൽ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.ഇന്ന് ഉച്ചയ്‌ക്ക് 12 മണിയോടെ കട്ടപ്പന പോലീസ് സ്‌റ്റേഷന് സമീപത്ത് വെച്ചായിരുന്നു സംഭവം

0

കട്ടപ്പന | ഭാര്യയെ പീഡിപ്പിച്ച കേസിലെ പ്രതിയെ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചു. കട്ടപ്പനയിലാണ് സംഭവം. വെള്ളിലാംകണ്ടം സ്വദേശി താന്നിയിൽ ഷെയ്സ് പോളിനാണ് വെട്ടേറ്റത്. സംഭവത്തിൽ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.ഇന്ന് ഉച്ചയ്‌ക്ക് 12 മണിയോടെ കട്ടപ്പന പോലീസ് സ്‌റ്റേഷന് സമീപത്ത് വെച്ചായിരുന്നു സംഭവം. ഭാര്യയ്‌ക്കൊപ്പം പോലീസ് സ്റ്റേഷനടുത്തുളള റോഡിലൂടെ നടന്നുപോകുന്നതിനിടെയാണ് ഷെയ്സിനെ ഇയാൾ കഴുത്തിൽ വെട്ടിയത്. ഉടൻ ഷെയ്‌സിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൊടുപുഴ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

2018 ലാണ് ഷെയ്‌സ് പോളിനെ പ്രതിയാക്കിക്കൊണ്ട് ബലാത്സംഗക്കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഈ കേസിലെ ഇരയുടെ ഭർത്താവാണ് ഷെയ്‌സിനെ ആക്രമിച്ചത്. ബലാത്സംഗക്കേസിന്റെ വിചാരണ കോടതിയിൽ നടന്നുവരുന്നതിനിടെയാണ് സംഭവം.

-

You might also like

-