ഗുഹയിൽ അകപ്പെട്ട മുഴുപേരേയും പുറത്തേച്ചു.. 19 ദിസ്സങ്ങൾക്ക് ശേഷം മാണ് രക്ഷാപ്രവർത്തനം പൂർത്തിയാക്കുന്നത്

0

ചിയാങ് റായ് :

തായ്‍ലന്‍ഡിലെ ഗുഹയില്‍ കുടുങ്ങിയ മുഴുവന്‍ ഫുട്ബോള്‍ ടീം അംഗങ്ങളെയും പുറത്തെത്തിച്ചു. 12 കുട്ടികളെയും ഫുട്ബോള്‍ കോച്ചിനെയുമാണ് രക്ഷിച്ചത്.ജൂൺ 23ന് വൈകിട്ട് ഫുട്ബോൾ പരിശീലനത്തിന് ശേഷം ഉത്തര തായ്‍ലൻഡിലെ ചിയാങ് റായ് മേഖലയിലുള്ള താം ലുവാങ് ഗുഹക്കുള്ളിൽ കയറിയതാണ് കൗമാരക്കാരായ 12 കുട്ടികളും അവരുടെ കോച്ചും. ഇവർ ഉള്ളിൽ കയറിയ ഉടൻ മഴ പെയ്തതിനെ തുടർന്നാണ് അകത്ത് കുടുങ്ങിയത്.ഘട്ടംഘട്ടമായാണ് കുട്ടികളെ പുറത്തെത്തിച്ചത്. 90 നീന്തൽ വിദഗ്ധരാണ് പ്രത്യേക ദൗത്യ സംഘത്തിലുണ്ടായിരുന്നത്. ഇതിൽ 50 പേർ തായ് നാവികസേനാംഗങ്ങളും 40 പേർ വിദേശികളുമാണ്.ഗുഹയ്ക്ക് പുറത്തെത്തിച്ച  കുട്ടികളുടെയും ആരോഗ്യനില തൃപ്തികരമാണ്. രക്ഷപെടുത്തിയ കുട്ടികളുടെ പേരുവിവരങ്ങള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. കൂടുതല്‍ ആരോഗ്യവാന്മാരായ കുട്ടികളെയാണ് ആദ്യം പുറത്തെത്തിച്ചിരുന്നത്. കുട്ടികളെല്ലാവരും വൈദ്യസംഘത്തിന്റെ നിരീക്ഷണത്തിലാണ്. കുട്ടികള്‍ക്ക് അണുബാധയേല്‍ക്കാതിരിക്കാനുള്ള മുന്‍ കരുതലുകളും സ്വീകരിക്കുന്നുണ്ട്. കുട്ടികളെ പ്രവേശിപ്പിച്ചിരിക്കുന്ന ചായാങ് റായിയിലെ ആശുപത്രിയില്‍ തായ്ലന്റ് പ്രധാനമന്ത്രി ജനറല്‍ പ്രയുത് ചനോച്ച ഇന്നലെ സന്ദര്‍ശനം നടത്തിയിരുന്നു.

രക്ഷാപ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്നുവെന്നാരോപിച്ച്‌ തായ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉന്നയര്‍ന്നിരിക്കുന്നത്. ആദ്യം പുറത്തെത്തിച്ച കുട്ടിയെ ഹെലികോപ്റ്ററില്‍ ആശുപത്രിയിലേക്ക് മാറ്റുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഒരു പ്രാദേശിക മാധ്യമം ഡ്രോണ്‍ പറത്തിയത് തടസങ്ങള്‍ സൃഷ്ടിച്ചിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ തമ്മില്‍ നടത്തിയ ആശയ വിനിമയം ചോര്‍ത്തി സംപ്രേഷണം ചെയ്തതും വിവാദമായിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ പരാതി ഉന്നയിച്ചതോടെ ജനങ്ങളും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ തിരിഞ്ഞു.

ഞായറാഴ്ച പ്രാദേശിക സമയം പത്തിനാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. രാജ്യാന്തര മുങ്ങല്‍ വിദഗ്ധരായ13 പേരും തായ് നാവികസേനയിലെ 5 പേരുമാണ് സംഘത്തിലുണ്ടായിരുന്നത്.

ഒരു കുട്ടിക്കൊപ്പം രണ്ട് മുങ്ങല്‍ വിദഗ്ദരാണുള്ളത്. ചെങ്കുത്തായ പാറകളും വെള്ളക്കെട്ടുകളും നിറഞ്ഞ,വെളിച്ചം ഇല്ലാത്ത വഴിയിലൂടെയാണ് രക്ഷാപ്രവര്‍ത്തകര്‍ കുട്ടികളുമായി പുറത്തെത്തിയത്.

പുറത്തെത്തിച്ച കുട്ടികളില്‍ ചിലര്‍ക്ക് അണുബാധയുണ്ട് . ആദ്യഘട്ടത്തില്‍ രക്ഷപ്പെടുത്തിയ നാലു കുട്ടികളില്‍ രണ്ടു പേര്‍ക്ക് പരിശോധനയില്‍ ചെറിയ അണുബാധ ഉള്ളതായി ചിയാങ്റായി ആശുപത്രിയിലെ ഡോക്ടര്‍മാരാണ് സ്ഥിരീകരിച്ചത്. മറ്റൊരു കുട്ടിക്ക് പനി പിടിപ്പെട്ടിട്ടുണ്ട്. കുട്ടികള്‍ക്ക് ആന്‍റിബയോട്ടിക് മരുന്നുകളും ടെറ്റനസ്, റാബീസ് പ്രതിരോധ മരുന്നുകളും നല്‍കുന്നുണ്ടെന്ന് തായ് പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ഡോ. ജെസാദ ചോകദാംറോണ്‍സക് അറിയിച്ചു.

ഒരു കുട്ടിയുടെ കണങ്കാലിന് പരിക്കുണ്ട്. രണ്ടാം ദൗത്യത്തില്‍ പുറത്തെത്തിച്ച കുട്ടികള്‍ 12നും 14നും ഇടയില്‍ പ്രായമുള്ളവരാണ്. ഇവരില്‍ ചിലര്‍ക്ക് ശരീരോഷ്മാവ് കുറവായിരുന്നു. ഒരാളുടെ നാഡിയിടിപ്പ് കുറഞ്ഞതായും പരിശോധനയില്‍ കണ്ടെത്തി. എന്നാല്‍, മറ്റ് രോഗ ലക്ഷണങ്ങളൊന്നും സ്ഥിരീകരിച്ചിട്ടില്ല. കുട്ടികളെ രക്തം, ശ്വാസകോശത്തിന്‍റെ എക്സ് റേ, കണ്ണുകള്‍, മാനസികനില എന്നീ പരിശോധനകള്‍ക്ക് വിധേയമാക്കി.

ജൂണ്‍ 23നാണ് 12 കുട്ടികളും ഇവരുടെ ഫുട്ബോള്‍ പരിശീലകനും ഗുഹയ്ക്കുള്ളില്‍ കുടുങ്ങിയത്. 9 ദിവസം നീണ്ട് നിന്ന തിരച്ചിലിന് ഒടുവിലാണ് ഇവരെ ജീവനോടെ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയത്.

-

You might also like

-