മാതാവിന്റെ അസ്ഥി കൂടവുമായി 3 വര്‍ഷം ഒരേ വീട്ടില്‍ താമസിച്ച മകള്‍ അറസ്റ്റില്‍

പതിനഞ്ച് വയസ്സുള്ള മകള്‍ തന്നെ മാതാവ് പീഡിപ്പിക്കുന്നതായി പോലീസില്‍ വെളിച്ചറിയിച്ചതിനെ തുടര്‍ന്ന് പോലീസ് വീട്ടിലെത്തി അന്വേഷിക്കുന്നതിനിടയിലാണ് മാതാവിന്റെ അസ്ഥി കൂടം കണ്ടെത്തിയത്.

0

സെഗ്വിന്‍ (ടെക്‌സസ്സ്): മൂന്ന് വര്‍ഷം മുമ്പ് മരിച്ച മാതാവിന്റെ അസ്ഥി കൂടവുമായി വീട്ടില്‍ കഴിഞ്ഞിരുന്ന മകള്‍ ഡെലിസ ക്രെയ്ടനെ (47) പോലീസ് അറസ്റ്റ് ചെയ്തു.

പതിനഞ്ച് വയസ്സുള്ള മകള്‍ തന്നെ മാതാവ് പീഡിപ്പിക്കുന്നതായി പോലീസില്‍ വെളിച്ചറിയിച്ചതിനെ തുടര്‍ന്ന് പോലീസ് വീട്ടിലെത്തി അന്വേഷിക്കുന്നതിനിടയിലാണ് മാതാവിന്റെ അസ്ഥി കൂടം കണ്ടെത്തിയത്. 71 വയസ്സുള്ള ജാക്വലിന്‍ ക്രെര്ട്ടണ്‍ വീട്ടില്‍ വീണതിനെ തുടര്‍ന്നാണ് മരിച്ചത്. ശരിയായ സമയത്ത് ചികിത്സ നല്‍കിയികുന്നെങ്കില്‍ ഇവര്‍ മരിക്കുകയില്ലായിരുന്നുവെന്നാണ് ഓസ്റ്റിന്‍ പോലീസിന്റെ പ്രാഥമിക നിഗമനം.

മൃതദേഹം കിടന്നിരുന്ന മുറിയുടെ സമീപമാണ് ഡെലിസായും 15 വയസ്സുള്ള മകളും കഴിഞ്ഞ 3 വര്‍ഷമായി കഴിഞ്ഞിരുന്നത്.

2014 വരെ സെഗ്വിന്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഡെസ്പാച്ചറായി ജോലി ചെയ്തു വരികയായിരുന്നു ഡെലിസ. സെഗ്വിന്‍ വിദ്യാഭ്യാസ ജില്ലയില്‍ 35 വര്‍ഷം ടീച്ചര്‍ എയ്ഡായി ജോലി ചെയ്തിരുന്ന ജാക്വിലിന്‍ എല്ലാവര്‍ക്കും സുപരിചിതയായിരുന്നു. ഡെലിസായെ അറസ്റ്റ് ചെയ്ത് ജെയിലിലടച്ചതായി സെഗ്വിന്‍ പോലീസ് ചാഫ് ടെറി നിക്കോളസ് അറിയിച്ചു.