നെടുങ്കണ്ടം കസ്റ്റഡിമരണം:രാജ്‍കുമാറിന്‍റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലിയും , 16 ലക്ഷം രൂപ ധനസഹായം നല്‍കും

ഭാര്യ, അമ്മ, രണ്ടുമക്കൾ അടങ്ങുന്ന കുടംബത്തിലെ നാല് പേർക്ക് നാല് ലക്ഷം രൂപ വീതം നൽകാനും മന്ത്രിസഭാ യോഗത്തിന്റെ തീരുമാനമായി.

0

നെടുങ്കണ്ടത്ത് കസ്റ്റഡിയിൽ മരിച്ച രാജ്കുമാറിന്റെ ഭാര്യയ്ക്ക് ജോലി നൽകാൻ മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. ഇതിന് പുറമെ കുടംബത്തിന് 16 ലക്ഷം രൂപയും ധനസഹായമായി നൽകും. ഭാര്യ, അമ്മ, രണ്ടുമക്കൾ അടങ്ങുന്ന കുടംബത്തിലെ നാല് പേർക്ക് നാല് ലക്ഷം രൂപ വീതം നൽകാനും മന്ത്രിസഭാ യോഗത്തിന്റെ തീരുമാനമായി.

നെടുങ്കണ്ടം കസ്റ്റഡി മരണ കേസില്‍ ഒന്നാം പ്രതി എസ് ഐ സാബുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ജൂലൈ 23ലേക്ക് മാറ്റി. തൊടുപുഴ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. മുൻ ഇടുക്കി എസ് പിയുടെ അറിവോടെയാണ് രാജ്കുമാറിനെ കസ്റ്റഡിയിലെടുത്തതെന്ന് കാണിച്ചാണ് എസ് ഐ സാബു ജാമ്യാപേക്ഷ സമർപിച്ചത്.

സാബു നിലവിൽ റിമാന്റിലാണ്. കസ്റ്റഡി മരണകേസിലും ഹരിതാ ഫിനാൻസ് സാമ്പത്തിക തട്ടിപ്പ് കേസിലും ക്രൈം അന്വേഷണം പുരോഗമിക്കുകയാണ്

You might also like

-