ഇന്ത്യന്‍ അമേരിക്കന്‍ മെയിന്‍ സ്പീക്കര്‍ യു.എസ്. സെനറ്റിലേക്ക് മത്സരിക്കും

22 വര്‍ഷമായി സെനറ്ററായിരുന്ന സൂസന്‍ കോളിന്‍സ് ഏവര്‍ക്കും സുപരിചിതനും ഇരുപാര്‍ട്ടികള്‍ക്കും സുസമ്മതനുമാണ്. പ്രസിഡന്റ് ട്രമ്പിനെ പരിപൂര്‍ണ്ണമായി പിന്തുണയ്ക്കുന്ന കോളിന്‍സിന് ട്രമ്പിന്റെ എന്‍ഡോഴ്‌സ്‌മെന്റ് ലഭിക്കുമെന്നാണ് പ്രതീക്കുന്നത്.

0

മെയിന്‍ പ്രതിനിധിസഭാ സ്പീക്കറായ ഇന്ത്യന്‍ അമേരിക്കന്‍ സാറാ ശിദയന്‍ (47) 2020 ലെ പൊതു തിരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥിയായി സെനറ്റിലേക്ക് മത്സരിക്കും.

നിലവിലുള്ള മയിന്‍ റിപ്പബ്ലിക്കന്‍ സെനറ്റര്‍ കോളിന്‍(66) അഞ്ചാം തവണയും മത്സരിക്കുന്നതിനുള്ള തീരുമാനം പ്രഖ്യാപിച്ചിട്ടുണ്ട്. സുപ്രീം കോടതി ജഡ്ജിയായി ബ്രിട്ട് കവനോയെ സ്ഥിരീകരിക്കുന്നതിന് ശക്തമായി വാദിച്ചവരില്‍ പ്രമുഖയായിരുന്ന റിപ്പബ്ലിക്കന്‍ സെനറ്റര്‍ കോളിന്‍സ്. 22 വര്‍ഷമായി സെനറ്ററായിരുന്ന സൂസന്‍ കോളിന്‍സ് ഏവര്‍ക്കും സുപരിചിതനും ഇരുപാര്‍ട്ടികള്‍ക്കും സുസമ്മതനുമാണ്. പ്രസിഡന്റ് ട്രമ്പിനെ പരിപൂര്‍ണ്ണമായി പിന്തുണയ്ക്കുന്ന കോളിന്‍സിന് ട്രമ്പിന്റെ എന്‍ഡോഴ്‌സ്‌മെന്റ് ലഭിക്കുമെന്നാണ് പ്രതീക്കുന്നത്.

പ്രൈമറിയില്‍ സാറിഗിദയോന്‍ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രമുഖരായ രണ്ടു സെനറ്റ് സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്തിയാല്‍ മാത്രമേ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയുമായുള്ള മത്സരത്തിന് അര്‍ഹത ലഭിക്കുകയുള്ളൂ.

അമേരിക്കയിലേക്ക് ഇന്ത്യയില്‍ നിന്നും കുടിയേറിയ പീഡിയാട്രീഷ്യന്റെ നാലു മക്കളില്‍ ഇളയവളാണ് സാറാ. വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് ബിരുദം നേടിയത്. തുടര്‍ച്ചയായി നാലാം തവണയും മയിന്‍ സ്റ്റേറ്റ് പ്രതിനിധിയായി സാറാ വിജയിച്ചിരുന്നു.

You might also like

-