റവ.സാം കോശി ഡാളസ്സില്‍ പ്രസംഗിക്കുന്നു. ജൂലായ് 26 മുതല്‍

ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ച് വാര്‍ഷീക കണ്‍വന്‍ഷനിലാണ് ഗോഡ് ഓഫ് ഹീലിങ്ങ് (God of Healing) എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തുന്നത്.

0

ഡാളസ്: മാര്‍ത്തോമാ സഭയിലെ പ്രമുഖ കണ്‍വന്‍ന്‍ പ്രാസംഗീകനും, വചന പണ്ഡിതനും, സ്വിറ്റ്‌സര്‍ലന്റ്, ജര്‍മ്മനി മാര്‍ത്തോമാ കോഗ്രിഗേഷന്‍ വികാരിയുമായ റവ.സാം.ടി.കോശി ജൂലായ് 26,27 തിയ്യതികളില്‍ ഡാളസ്സില്‍ വചന പ്രഘോഷണം നടത്തുന്നു.

ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ച് വാര്‍ഷീക കണ്‍വന്‍ഷനിലാണ് ഗോഡ് ഓഫ് ഹീലിങ്ങ് (God of Healing) എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തുന്നത്. ജൂലായ് 26, 27 തിയ്യതികളില്‍ വൈകീട്ട് 7 മണി മുതല്‍ ഗാനശുശ്രൂഷയോടെയാണ് കണ്‍വന്‍ന്‍ ആരംഭിക്കുക.

ജൂലായ് 27 ന് പാരിഷ് ഡെയോടനുബന്ധിച്ചു രാവിലെ നടക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്കു നേതൃത്വം നല്‍കുന്നതും, തുടര്‍ന്ന് കടശ്ശി യോഗവും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. എല്ലാവരേയും യോഗങ്ങളിലേക്ക് സ്വാഗതം ചെയ്യുന്നതായും അവര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ.മാത്യു ജോസഫ്4699647494, തോമസ് ഈശോ 214 455 1340

You might also like

-