ഹരിയാനയിലെ ഗുരുഗ്രാമില്‍നിന്നും പിതാവിനെകുട്ടി 1200 കിലോമീറ്റര്‍ ദൂരം സൈക്കിളിൽ ബിഹാറിലേക്ക് മകളുടെ യാത്ര

രോഗബാധിതനായ പിതാവിനെ പിന്‍സീറ്റിലിരുത്തി 15 കാരിയായ മകൾ സൈക്കിളിൽ പിന്നിട്ടത് 1200 കിലോമീറ്റര്‍ ദൂരം. ബിഹാർ സ്വദേശിനിയായ ജ്യോതികുമാരിയാണ് ലോക് ഡൗൺ കാലത്തെ വിസ്മയമായി മാറിയിരിക്കുന്നത്. ഹരിയാനയിലെ ഗുരുഗ്രാമില്‍നിന്നാണ് പിതാവ് മോഹന്‍ പാസ്വാനുമായി ജ്യോതി ബിഹാറിലേക്ക് സാഹസിക യാത്ര നടത്തിയത്.

0

പട്ന :ഈ മഹാമാരിയുടെ സമയത്ത് നിരവധി ആളുകൾ വീട്ടിൽ ദിവസങ്ങൾ വീട്ടിൽ തന്നെ ചെലവഴിക്കുന്നു. കുടിയേറ്റ തൊഴിലാളികളെ സംബന്ധിച്ചിടത്തോളം, ലോക്ക്ഡ ഡൗണിൽ ജീവിതം കഠിനവും പ്രയാസകരവുമാണ്അപകടത്തിൽ പരിക്കേറ്റ രോഗബാധിതനായ അച്ഛന് ചികിത്സവേണം ലോക് ഡൗൺ ആയതിനാൽ സ്വന്തം നാട്ടിലെത്താൻ വാഹനങ്ങൾ ഒന്ന് മില്ല ഒടുവിൽ പതിനഞ്ചുകാരിയായ മകൾ തെരെഞ്ഞെടുത്ത വഴി നാമൊന്നും ചിന്തിക്കുന്നതിനപ്പുറമായിരുന്നു .രോഗബാധിതനായ പിതാവിനെ പിന്‍സീറ്റിലിരുത്തി 15 കാരിയായ മകൾ സൈക്കിളിൽ പിന്നിട്ടത് 1200 കിലോമീറ്റര്‍ ദൂരം. ബിഹാർ സ്വദേശിനിയായ ജ്യോതികുമാരിയാണ് ലോക് ഡൗൺ കാലത്തെ വിസ്മയമായി മാറിയിരിക്കുന്നത്. ഹരിയാനയിലെ ഗുരുഗ്രാമില്‍നിന്നാണ് പിതാവ് മോഹന്‍ പാസ്വാനുമായി ജ്യോതി ബിഹാറിലേക്ക് സാഹസിക യാത്ര നടത്തിയത്.

ഗുരുഗ്രാമിലെ ഓട്ടോ റിക്ഷ ഡ്രൈവറായ മോഹന്‍ പാസ്വാന് അടുത്തിടെ അപകടത്തിൽ പരുക്കേറ്റ് കിടപ്പിലായി. ജോലി ഇല്ലാതായതോടെ വാടക വീട്ടിൽ നിന്നും ഇറങ്ങാൻ വീട്ടുടമ ആവശ്യപ്പെട്ടു. ഇതേത്തുടർന്നാണ് പിതാവിനെ വീട്ടിലെത്തിക്കാനുള്ള ദൗത്യം ജ്യോതി ഏറ്റെടുത്തത്.കയേയിലുണ്ടായിരുന്ന പണം ഉപയോഗിച്ച് സെക്കന്‍ഡ് ഹാന്‍ഡ് 500 രൂപ വിലവരുന്ന ഒരു സൈക്കിൾ വാങ്ങി . ഈ സൈക്കിളിന്റെ കാരിയറിൽ പിതാവിനെ ഇരുത്തിയാണ് ജ്യോതി ബിഹാറിലേക്ക് പുറപ്പെട്ടത്.ഗ്രാമീണർ ഇരുവർക്കും ഭക്ഷണം നൽകി. സിർഹുള്ളിയിലെ ഗവൺമെന്റ് മിഡിൽ സ്‌കൂളിൽ പരിശോധന നടത്തി ദിവസവും 40 കിലോമീറ്ററോളമാണ് സൈക്കിൾ ചവിട്ടിയിരുന്നത്. യാത്രയ്ക്കിടെ ചില ലോറി ഡ്രൈവര്‍മാര്‍ ലിഫ്റ്റ് നൽകിയതും ഇവർക്ക് അനുഗ്രഹമായി, നിലവിൽ സിരുഹള്ളിയിലെ ഗ്രാമത്തില്‍ ക്വാറന്റീനിലാണ് പിതാവും മകളും