ജുൺ ഒന്ന് മുതൽ രാജ്യത്തെ ട്രെയിൻ സർവീസുകൾ

കോഴിക്കോട് - തിരുവനന്തപുരം, കണ്ണൂർ - തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസുകൾ ജൂൺ ഒന്ന് മുതൽ സർവീസ് ആരംഭിക്കും.

0

ഡൽഹി :ദീര്ഘകാനാളത്തെ ലോക്ജൂ ഡൗൺഅടച്ചിടിലിന് ശേഷം ജുൺ ഒന്ന് മുതൽ രാജ്യത്തെ ട്രെയിൻ സർവീസുകൾ ഭാഗികമായി തുടങ്ങും. ഇന്ന് രാവിലെ 10 മണി മുതൽ റിസർവേഷൻ ബുക്കിംഗ് ആരംഭിക്കും. രണ്ട് ജനശതാബ്ദി എക്സ്പ്രസുകൾ ഉൾപ്പടെ അഞ്ച് ട്രെയിനുകൾ ആണ് ഓടി തുടങ്ങുക. തിങ്കളാഴ്ച മുതൽ ആഭ്യന്തര വിമാന സർവ്വീസുകളും പുനരാരംഭിക്കും.

കോഴിക്കോട് – തിരുവനന്തപുരം, കണ്ണൂർ – തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസുകൾ ജൂൺ ഒന്ന് മുതൽ സർവീസ് ആരംഭിക്കും. ദീർഘദൂര യാത്രാ വണ്ടികളായ നിസാമുദിൻ – എറണാകുളം മംഗള എക്സ്പ്രസ്, മുംബൈ – തിരുവനന്തപുരം നേത്രാവതി എക്സ്പ്രസ്, എറണാകുളം – നിസാമുദ്ദീൻ തുരന്തോ എക്സ്പ്രസ് എന്നിവയും അന്നേ ദിവസം ഓടി തുടങ്ങും. കേന്ദ്ര ആരോഗ്യ മന്ത്രാലയം – കേന്ദ്ര ആഭ്യന്തരമന്ത്രാലയം എന്നിവയുമായി ചർച്ചചെയ്താണ് റെയിൽവേ തീരുമാനമെടുത്തത്.
അതേസമയം സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യ പ്രകാരമുള്ള പ്രത്യേക ട്രെയിന്‍ ദില്ലിയില്‍ നിന്ന് പുറപ്പെട്ടു. സ്‌ക്രീനിംഗ് സെന്ററുകളിലെ പരിശോധനയ്ക്ക് ശേഷമാണ് യാത്രക്കാരെ ട്രയിനില്‍ കയറ്റിയത്. വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കാന്‍ പ്രഥമ പരിഗണന നല്‍കിയാണ് സര്‍ക്കാര്‍ ട്രയിന്‍ ഏര്‍പ്പാടാക്കിയത്. ആകെ 1120 പേരാണ് യാത്രക്കാരാണ് ഉള്ളത്. ദില്ലിയെ കൂടാതെ മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ മലയാളികളും ട്രയിനില്‍ ഉണ്ട്.

ദില്ലിയിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവരെ നാട്ടിലെത്തിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക ട്രയിന്‍ ഏര്‍പ്പാടാക്കിയത്. ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് വൈകിട്ട് ഏഴ് മണിയോടെയാണ് നോണ്‍ എ സി ട്രെയിന്‍ യാത്ര പുറപ്പെട്ടത്.

You might also like

-