അഫ്ഗാനിൽ താലിബാൻ ഭീകരവാദികളുടെ ആഘോഷത്തിനിടയിൽ വെടിവയ്പ്പ് 17 സാധാരക്കാർ കൊല്ലപ്പെട്ടു .താലിബാൻ കിഴടങ്ങുകയില്ലന്നു പഞ്ചേശ്വർ

പഞ്ച്ഷീറിന്റെ നിയന്ത്രണം തങ്ങളുടെ പോരാളികൾ പിടിച്ചെടുത്തതായി താലിബാൻ വൃത്തങ്ങൾ അറിയികച്ചതായി , വാർത്താ ഏജൻസികൾ ശനിയാഴ്ച പറഞ്ഞു.എന്നാൽ പ്രവിശ്യ വീണതായിയുള്ള താലിബാന്റെ അവകാശവാദത്തെ പഞ്ചേശ്വർ നേതാക്കൾ തള്ളിക്കളഞ്ഞു

0

കാബൂൾ : താലിബാൻ കാബുളിൽനടത്തിയ വെടിവെപ്പിൽ 17 പേർ കൊല്ലപ്പെട്ടു,തെരുവിലിറങ്ങിയ താലിബാൻ ഭീകരർ താലിബാന്റെ വിജയം ആഘോഷിച്ചു അലക്ഷയമായി ഉതിർത്ത വെടിയുണ്ടകൾ ഏറ്റാണ് നിരപരാതികൾ കൊല്ലപ്പെട്ടത് .തലസ്ഥാനത്തിന് കിഴക്ക് നംഗർഹാർ പ്രവിശ്യയിൽ നടന്ന താലിബാൻ ഭീകരരുടെ ആഘോഷത്തിനിടെ ഉണ്ടായ വെടിവെപ്പിൽ 14 പേർക്ക് പരിക്കേറ്റതായി പ്രവിശ്യ തലസ്ഥാനമായ ജലാലാബാദിലെ ഏരിയാ ആശുപത്രി വക്താവ് ഗുൽസാദ സംഗർ പറഞ്ഞു.

പ്രധാന താലിബാൻ വക്താവ് സബീഹുല്ല മുജാഹിദിന്റെ വെടിവയ്പ്പ് നടത്തിയവരെ ശാസിച്ചു.”വായുവിൽ വെടിവയ്ക്കുന്നത് ഒഴിവാക്കുക, പകരം ദൈവത്തിന് നന്ദി പറയുക,” മുജാഹിദ് ട്വിറ്ററിലെ സന്ദേശത്തിൽ പറഞ്ഞു. “വെടിയുണ്ടകൾ സാധാരണക്കാരെ ദോഷകരമായി ബാധിക്കും, അതിനാൽ അനാവശ്യമായി വെടിവയ്ക്കരുത്.”സബീഹുല്ല മുജാഹിദ് പറഞ്ഞു.

അതേസമയം അഫ്ഗാൻ കിഴടങ്ങാത്ത പഞ്ചേശ്വർ പിടിച്ചെടുത്താതെയി താലിബാൻ അവകാശപ്പെട്ടു . പഞ്ച്ഷീറിന്റെ നിയന്ത്രണം തങ്ങളുടെ പോരാളികൾ പിടിച്ചെടുത്തതായി താലിബാൻ വൃത്തങ്ങൾ അറിയികച്ചതായി , വാർത്താ ഏജൻസികൾ ശനിയാഴ്ച പറഞ്ഞു.എന്നാൽ പ്രവിശ്യ വീണതായിയുള്ള താലിബാന്റെ അവകാശവാദത്തെ പഞ്ചേശ്വർ നേതാക്കൾ തള്ളിക്കളഞ്ഞു

അഫ്ഗാൻ ജനത സ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടിയാണ് പോരാടുന്നതെന്നും ഒരിക്കലും പ്രതിരോധം ഉപേക്ഷിക്കില്ലെന്നും പഞ്ചെഷ്വർ പോരാട്ടത്തിന് നേതൃത്ത നൽകുന്ന മസൂദ് ശനിയാഴ്ച ഫേസ്ബുക്കിൽ കുറിച്ചു.

പ്രതിരോധം പഞ്ച്ഷീറിൽ മാത്രമായി പരിമിതപ്പെടുന്നില്ലന്നും , മറിച്ച് ജനതയുടെ അവകാശങ്ങൾക്കായി പോരാട്ടം അഫ്ഗാൻറെ മുഴുവൻ മണ്ണിലും വ്യപിപ്പിക്കുമെന്നും ഭീരവാദികളെ നേരിടാൻ രാജ്യത്തെ സ്ത്രീകളും ഉൾപ്പെടുന്ന ജനതയുടെ പോരാട്ടം വ്യപകമാക്കും

“ഇതുവരെ ഉറച്ചുനിന്ന പഞ്ച്ഷിർ പ്രതിരോധം, അല്ലെങ്കിൽ അവകാശങ്ങൾക്കായി ശബ്ദമുയർത്തിയ ഹെറാത്തിലെ ഞങ്ങളുടെ തീക്ഷ്ണമായ സഹോദരിമാരുടെ പ്രതിരോധം, ജനങ്ങൾ അവരുടെ ന്യായമായ ആവശ്യങ്ങൾ ഉപേക്ഷിച്ചിട്ടില്ലെന്നും അവരുടെ ന്യായമായ പ്രതിരോധവും ഇച്ഛാശക്തിയും ഉപേക്ഷിക്കില്ലെന്നും കാണിക്കുന്നു. ഒരു ഭീഷണിയെയും ഭയപ്പെടരുത്, ”
കഴിഞ്ഞ വ്യാഴാഴ്ച പടിഞ്ഞാറ് ഹെറാത്ത് നഗരത്തിലെ നിരവധി സ്ത്രീകൾ പ്രകടനം നടത്തി, ഭാവി സർക്കാരിൽ സ്ത്രീകളെ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു പ്രകടനം .രാജയത്തിന്റെ പലഭാഗങ്ങളിലും സ്ത്രീകൾ സ്വതന്ത്ര്യത്തിനായി പോരാട്ടം നടത്തികൊണ്ടിരിക്കയുകയാണ് 20 വർഷമായി രാജ്യത്തെ സ്ത്രീകൾ അനുഭിച്ചുകൊണ്ടിരുന്ന സ്വാതന്ത്ര്യം ഘനിക്കാനും അധികാരം കൈയാളാനും താലിബാനെ അനുവദിക്കില്ലെന്നും പഞ്ചേശ്വർ റെസിസ്റ്റൻസ് ഫ്രണ്ടും വ്യകതമാക്കി.

രാജയത്തു സ്ത്രീകളുടയും ജനാതിപത്യ വാദികളുടെ വ്യാപക പ്രക്ഷ്പമം നടക്കുന്നതിനാൽ അഫ്ഗാൻ പിടിച്ചെടുത്ത താലിബാന് സർക്കാർ രൂപീകരിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല .സർക്കാർ രൂപീകരണം ഇനിയും വയ്ക്കാനാണ് സാധ്യത .

You might also like