സ്വപ്‍ന  സ്വർണ്ണം കടത്തിന്റെ  മുഖ്യ സൂത്രധാരക പിടികൂടാനുള്ള ശ്രമം ഊർജിതമാക്കി  കസ്റ്റംസ് 

കേസിലെ രാജ്യാന്തര അന്വേഷിക്കാൻ റോ തീരുമാനിച്ചിട്ടുണ്ട് അടുത്ത ദിവസ്സം തന്നെ റോ ഉദ്യോഗസ്ഥർ കൊച്ചിയിൽ എത്തി ഇവരെ ചോദ്യം ചെയ്യും .റോ, ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥർ അടുത്ത ദിവസ്സം കോച്ചിൽ എത്തും .

0

കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലൂടെയുള്ള സ്വർണ്ണക്കടത്ത് കേസിലെ പ്രതി ,സരിത്തിൻ്റെ ചോദ്യംഎയ്തതിൽ നിന്നാണ്   കേസ്സിൽസ്വാന സുരേഷിന്റെ  പങ്ക് വെളിച്ചത്തു വന്നത്  ഇയാളെ  കൊച്ചിയിലെ കസ്റ്റംസ് പ്രിവൻ്റീവ് കമ്മീഷണർ ഓഫീസിൽ  ചോദ്യം ചെയ്തുവരികയാണ്. യുഎഇ കോൺസുലേറ്റ് കാർഗോയുടെ മറവിലായിരുന്നു  സംഘത്തിന്റെ സ്വർണക്കടത്ത്. യുഎഇ കോൺസുലേറ്റിലെ മുൻ പിആർഒ ആയിരുന്ന സരിത്ത് പിന്നീടും ഈ ബന്ധങ്ങൾ ദുരുപയോഗിക്കുകയായിരുന്നു. ഒരു തവണ സ്വർണ്ണം കടത്തിയാൽ ഇരുപത്തിയഞ്ച് ലക്ഷം വരെയാണ് സരിത്തിന് ഇടപാടുകാരിൽ നിന്ന് ലഭിച്ചിരുന്നത്. സ്വർണ കടത്തിൽ പങ്കാളികളായ മറ്റുള്ളവരെ കുറിച്ചുള്ള വിവരങ്ങളും ഇയാൾ ചോദ്യം ചെയ്യലിൽ കസ്റ്റംസിന് നൽകി. കാർഗോ വിഭാത്തിലെ  വേറെയും  ഉദ്യോഗസ്ഥര്ക്ക് പങ്കുണ്ടെന്നാണ്  ഇയാളെ ചോദ്യം ചെയ്തതിൽനിന്നും കസ്റ്റംസിന്  ലഭിച്ചിട്ടുള്ളത് . ഇവരും ഉടൻ അറസ്സിലായേക്കും

സംസ്ഥാന ഐടി വകുപ്പിലെ ഉദ്യോഗസ്ഥയും മുൻ കോൺസുലേറ്റ് ജീവനക്കാരിയുമായ സ്വപ്നാ സുരേഷാണ് കള്ളക്കടത്തിന്റെ  മുഖ്യകണ്ണി. സരിത്തിനെ ചോദ്യം ചെയ്തപ്പോഴാണ് ഇവരുടെ പങ്കാളിത്തം വ്യക്തമായത്. സ്വപ്ന ഒളിവിലാണെന്നാണ് കസ്റ്റംസ് നൽകുന്ന വിവരം. സ്വപ്ന സുരേഷിനെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. കേസിലെ രാജ്യാന്തര അന്വേഷിക്കാൻ റോ തീരുമാനിച്ചിട്ടുണ്ട് അടുത്ത ദിവസ്സം തന്നെ റോ ഉദ്യോഗസ്ഥർ കൊച്ചിയിൽ എത്തി ഇവരെ ചോദ്യം ചെയ്യും .റോ, ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥർ അടുത്ത ദിവസ്സം കോച്ചിൽ എത്തും .

കേരളത്തിൽ വിമാനത്താവളം കേന്ദ്രീകരിച്ച് നടത്തിയ ഏറ്റവും വലിയ സ്വർണവേട്ടയാണ് തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം നടന്നത്. 30 കിലോ സ്വർണമാണ് കസ്റ്റംസ് അധികൃതർ കണ്ടെത്തിയത്. ഒരു രാജ്യം മറ്റൊരു രാജ്യത്തുള്ള തങ്ങളുടെ എംബസിയിലേക്കോ കോൺസുലേറ്റിലേക്കോ അയയ്ക്കുന്ന ലഗേജിന് ലഭിക്കുന്ന നയതന്ത്ര പരിരക്ഷയാണ് പ്രതികൾ സ്വർണ്ണക്കടത്തിനായി ഉപയോഗിച്ചത്. ഇവ സുരക്ഷാ ഉദ്യോഗസ്ഥർക്ക് പിടിച്ചെടുക്കാനോ പരിശോധിക്കാനോ കഴിയില്ല. ആവശ്യമെങ്കിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രത്യേക അനുമതിയോടെ വേണം പരിശോധന നടത്താൻ.അതേസമയം സ്വപ്‍ന സുരേഷിനെ  ഐ ടി  വകുപ്പിൽ നിന്നും പിരിച്ചുവിട്ടുകൊണ്ട് സര്ക്കാര് ഉത്തരവിറക്കിയിട്ടുണ്ട്

You might also like

-