സ്വപ്ന സുരേഷിനെയും, സന്ദീപ് നായരെയും തിരുവനന്തപുരത്തെ ജയിലുകളിലേക്ക് മാറ്റും

ഇരുവര്‍ക്കുമെതിരെ കസ്റ്റംസ് കൊഫേപോസ നിയമം ചുമത്തിയ പശ്ചാത്തലത്തിലാണ് നടപടി.

0

തിരുവനന്തപുരം :സ്വര്‍ണ്ണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷിനെയും, സന്ദീപ് നായരെയും തിരുവനന്തപുരത്തെ ജയിലുകളിലേക്ക് മാറ്റും. ഇരുവര്‍ക്കുമെതിരെ കസ്റ്റംസ് കൊഫേപോസ നിയമം ചുമത്തിയ പശ്ചാത്തലത്തിലാണ് നടപടി. സ്വപ്ന സുരേഷിനെ അട്ടക്കുളങ്ങര വനിത ജയിലിലേക്കും, സന്ദീപിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കുമാണ് മാറ്റുക. നിലവില്‍ എറണാകുളത്തെ ജയിലിലാണ് പ്രതികളുള്ളത്. കൊഫേപോസ ചുമത്തിയതുമായി ബന്ധപ്പെട്ട രേഖകള്‍ ജയില്‍ അധികൃതര്‍ക്ക് കൈമാറുന്ന മുറയ്ക്കായിരിക്കും ഇരുവരെയും തിരുവനന്തുപുരത്തേക്ക് മാറ്റുക.